ബാഹുബലി (Bahubali) എന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റാണ ദഗ്ഗുപതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റാണ(Rana Daggubati)യുടെ വിവാഹമാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിലെ പ്രധാന സംസാര വിഷയ൦. ശനിയാഴ്ച ഹൈദരാബാദി(Hyderabad)ല്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊറോണ വൈറസ് (Corona Virus)വ്യാപനത്തെ തുടര്‍ന്ന് ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. ഹൈദരാബാദ് സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ മിഹീഖ ബജാജാണ് റാണയുടെ വധു. 



 



കലിപ്പ് പൽവാൽദേവന് ഇന്ന് ജന്മദിനം, ആശംസകളോടെ ആരാധകലോകം!


പ്രൗഢഗംഭീരമായി നടന്ന ചടങ്ങില്‍ ഓഫ് വൈറ്റ് ദോത്തി-കുര്‍ത്ത സെറ്റായിരുന്നു റാണയുടെ വേഷം. എന്നാല്‍, ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് മിഹീഖയുടെ വസ്ത്രമായിരുന്നു. ഓഫ് വൈറ്റ്-ഗോള്‍ഡന്‍ നിറത്തിലുള്ള തുണിയില്‍ കല്ലുകള്‍ കൊണ്ടുള്ള വര്‍ക്കുകള്‍ ചെയ്ത ലഹങ്കയായിരുന്നു മിഹീഖയുടെ വേഷം.


സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ് ലഹങ്ക ഡിസൈന്‍ ചെയ്തത്. 10,000 മണിക്കൂറുകള്‍ സമയമെടുത്താണ് ഈ ലെഹങ്ക തയാറാക്കിയത് എന്നാണ് അനാമിക പറയുന്നത്.  ഇതിനൊപ്പം ഇളം ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് മിഹീഖ ധരിച്ചിരുന്നത്. ഗോള്‍ഡന്‍ മെറ്റാലിക് സൗന്ദര്യമാണ് ദുപ്പട്ടയ്ക്ക് അഴക് നല്‍കുന്നത്.



 



 


ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് സായ്പല്ലവി


സര്‍ദോഷി, ചിക്കന്‍കാരി എംബ്രോയഡറി വര്‍ക്കുകളാണ് ലെഹങ്കയ്ക്ക് രാജകീയത നല്‍കുന്നത്. ഹെവി ട്രെഡീഷണല്‍ ആഭരണങ്ങളാണ് ഇതിനൊപ്പ൦ മിഹീഖ ധരിച്ചിരുന്നത്. വിവാഹത്തിനു മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി ചടങ്ങുകളിലും വ്യത്യസ്തമായ വേഷങ്ങള്‍ ധരിച്ച് മിഹീഖ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 


മഞ്ഞയും പച്ചയും നിറങ്ങള്‍ കലര്‍ന്ന ലെഹങ്കയും ചിപ്പികള്‍ കൊണ്ടുള്ള ആഭരണങ്ങളുമാണ് മിഹീഖ ഹല്‍ദി ചടങ്ങിനു ധരിച്ചത്. അര്‍പിത മേഹ്ത ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു മെഹന്ദിയ്ക്ക് മിഹീഖ ധരിച്ചിരുന്നത്.