ചലഞ്ച് ഏറ്റെടുത്ത് സായ്പല്ലവി!

ചലഞ്ച് ഏറ്റെടുത്തതിനൊപ്പം തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണ ദഗ്ഗുബാട്ടിയെയും സായ്പല്ലവി ചലഞ്ച് ചെയ്തിട്ടുമുണ്ട്.  

Last Updated : Oct 11, 2019, 12:33 PM IST
ചലഞ്ച് ഏറ്റെടുത്ത് സായ്പല്ലവി!

സായ്പല്ലവി എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ ആരാധകരുടെ മനസ്സില്‍ ഓടിയെത്തുന്നത് പ്രേമത്തിലെ മലര്‍ മിസ്‌ ആണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമാണ്ടാവില്ല അല്ലെ. 

ആ മലര്‍ മിസിനെ അവതരിപ്പിച്ചു കൊണ്ടാണ് സായ്പല്ലവി സിനിമാലോകത്തേയ്ക്ക് കാല്‍വയ്ക്കുന്നത്. സായ്പല്ലവിയുടെ അഭിനയ മികവുകൊണ്ട് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അവര്‍ക്ക് ആരാധകര്‍ ഏറെയാണ്‌.

ഇപ്പോഴിതാ താരത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് വരുണ്‍തേജിന്‍റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സായ്പല്ലവി. 

ചലഞ്ച് ഏറ്റെടുത്തതിനൊപ്പം തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണ ദഗ്ഗുബാട്ടിയെയും സായ്പല്ലവി ചലഞ്ച് ചെയ്തിട്ടുമുണ്ട്.  

ഫിദ എന്ന ചിത്രത്തില്‍ സായ്പല്ലവിയുടെ കോ-സ്റ്റാര്‍ ആയിരുന്നു വരുണ്‍തേജ. ചലഞ്ച് ഏറ്റെടുത്ത് മരം നടുന്ന ദൃശ്യങ്ങള്‍ സായ്പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

 

 

More Stories

Trending News