സഹോദരി റീനു ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവച്ച് ഗായികയും അവതാരികയുമായ റിമി ടോമി. ഓണാഘോഷ വിശേഷങ്ങള്‍ പങ്കുവച്ച് റിലീസ് ചെയ്ത വീഡിയോയിലാണ് കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായി താരം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടിപൊളി നൃത്തവുമായി റിമി ടോമി ... ഹൈ വോൾട്ടേജ് ഡാൻസെന്ന് ആരാധകര്‍... !!


അമ്മ റാണിയ്ക്കും അനിയത്തി റീനുവിനും കുടുംബത്തിനൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ആദ്യമായാണ് അമ്മയെയും സഹോദരി റീനുവിനെയും റീനുവിന്റെ ഭര്‍ത്താവ് രാജുവിനെയും റിമി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.


മുക്തയ്ക്കൊപ്പം ചുവടുവെച്ച് റിമി


എന്നാല്‍, റീനു-രാജു ദമ്പതികളുടെ മകന്‍ കുട്ടാപ്പി റിമിയുടെ വീഡിയോകളിലെ സ്ഥിരസാന്നിധ്യമാണ്. സഹോദരന്‍ റിങ്കുവിനെ കുറിച്ചും ഭാര്യയും നടിയുമായ മുക്തയും ഇവരുടെ മകള്‍ കണ്‍മണിയെ കുറിച്ചും താരം വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. 


തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; വെളിപ്പെടുത്തലുമായി റിമി ടോമി!!


ഇതിനു പുറമേ റിമിയുടെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും പ്രേക്ഷകര്‍ക്കായി ഓണപ്പാട്ടുകള്‍ ആലപിച്ചു. പാട്ടിനൊപ്പം റിമിയുടെ അമ്മയുടെ നൃത്ത ചുവടുകളും ഉണ്ടായിരുന്നു. പൂക്കളമിട്ടും സദ്യ കഴിച്ചും ഓണമാഘോഷിക്കുന്ന രിമിയുടെയും കുടു൦ബത്തിന്‍റെയും രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.