അടിപൊളി നൃത്തവുമായി റിമി ടോമി ... ഹൈ വോൾട്ടേജ് ഡാൻസെന്ന് ആരാധകര്‍... !!

പിന്നണി ഗാനരംഗത്തു൦ ഒപ്പം ടെലിവിഷന്‍ ഷോകളിലും നിറഞ്ഞു നില്‍ക്കുന്ന റിമി ടോമി മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് ...  

Last Updated : Apr 21, 2020, 01:22 PM IST
അടിപൊളി നൃത്തവുമായി റിമി ടോമി ...   ഹൈ വോൾട്ടേജ് ഡാൻസെന്ന്  ആരാധകര്‍... !!

പിന്നണി ഗാനരംഗത്തു൦ ഒപ്പം ടെലിവിഷന്‍ ഷോകളിലും നിറഞ്ഞു നില്‍ക്കുന്ന റിമി ടോമി മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് ...  

തന്‍റെ പ്രസന്നത നിറഞ്ഞ വ്യക്തിത്വത്തിലൂടെയും തമാശകളിലൂടെയും ആരാധകരെ കൈയിലെടുക്കാന്‍ റിമിയ്ക്കുള്ള കഴിവ് ഏവരും അംഗീകരിക്കും  എന്ന കാര്യത്തില്‍ തര്‍ക്കമില്ല.. 
 
എന്നാല്‍ ഇപ്പോള്‍   പാട്ട്,  അഭിനയം, അവതരണം എന്നിവയ്ക്ക് പുറമേ   ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് റിമി ചൂണ്ടിക്കാണിക്കുകയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ.... 

പ്രഭുവിന്‍റെ കിടിലന്‍  ഡാന്‍സ്  നമ്പറുമായാണ് റിമിയുടെ വരവ് ... താരത്തിന്‍റെ ഡാന്‍സിന് നിരവധി ലൈക്കും കമെന്റും ആയി ആരാധകര്‍ എത്തിയിരിക്കുകയാണ്.  ഹൈ വോൾട്ടേജ് ഡാൻസെന്നാണ്  താരത്തിന്‍റെ ഡാന്‍സിനെ ആരാധകർ  വിശേഷിപ്പിച്ചിരിയ്ക്കുന്നത്‌ 

വിവാഹ  ജീവിതത്തില്‍ നേരിട്ട തിരിച്ചടി റിമിയെ തളര്‍ത്തുകയല്ല, മറിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലയാക്കുക യായിരുന്നു...   വ്യായാമത്തിലൂടെയും യോഗയിലൂടെയും   റിമി നേടിയെടുത്ത  മെയ്ക്കോവർ ആരാധകരെ  തെല്ലൊന്നുമല്ല ഞെട്ടിച്ചത്.  റിമിയുടെ വർക്കൗട്ട് വീഡിയോകൾ  നേരത്തെ ഹിറ്റായിരുന്നു... 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy) on

 

Trending News