Viral Video: ഇതൊരു കാച്ചില്‍ മാജിക്; തനി നാടന്‍ നാഗാലാന്‍ഡ് വിഭവവുമായി Smriti Irani
ബുധനാഴ്ച ട്വിറ്ററി(Twitter)ലൂടെയാണ് സ്മൃതി ഇറാനി പാചകകുറിപ്പ് പങ്കുവച്ചത്.
പോഷൻമാ 2020 ആഘോഷത്തിന്‍റെ ഭാഗമായി നാഗാലാൻഡിൽ നിന്നുള്ള പരമ്പരാഗത വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ബുധനാഴ്ച ട്വിറ്ററി(Twitter)ലൂടെയാണ് സ്മൃതി ഇറാനി പാചകകുറിപ്പ് പങ്കുവച്ചത്.
ALSO READ | ഭർത്താവിനോടുള്ള ആദര സൂചകമായി ഭാര്യ സൈന്യത്തിൽ; അഭിനന്ദനവുമായി സ്മൃതി ഇറാനി
സെപ്റ്റംബർ 1 മുതൽ ആരംഭിച്ച ദേശീയ പോഷകാഹാര മാസം അല്ലെങ്കിൽ പോഷൻമാ 2020 സെപ്റ്റംബർ 30 വരെ തുടരും. നാഗാലാന്‍ഡി(Nagaland)ലെ ദിമാപൂരില്‍ നിന്നുള്ള 13കാരിയായ അയിം ഇംചെനാണ് ഈ വിഭവം തയാറാക്കുന്നത്. മുത്തശ്ശിയിൽ നിന്നാണ് പോഷകസമൃദ്ധമായ ഈ വിഭവം ഉണ്ടാക്കാൻ അയിം ഇംചെന പഠിച്ചതെന്നും സ്മൃതി പറയുന്നു.
ALSO READ | സ്മൃതി ഇറാനിയുടെ ഈ ചിത്രം വൈറലാകുന്നു...
'ദിമാപൂരിൽ നിന്നുള്ള 13വയസുകാരിയായ ഷെഫ് അയിം ഇംചെൻ മുത്തശ്ശിയിൽ നിന്ന് പഠിച്ച ഒരു പരമ്പരാഗത വിഭവം. ഇന്ത്യൻ പാചകരീതി എന്ന വലിയ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് നാഗാലാൻഡിൽ നിന്നുള്ള ഈ ലളിതമായ പോഷകാഹാര പാചകക്കുറിപ്പ്.' -സ്മൃതി ഇറാനി (Smriti Irani) ട്വീറ്റ് ചെയ്തു.
ALSO READ | ചിക്കന്‍ മഞ്ജൂരിയനും വെജ് ഹക്ക നൂഡില്‍സും: സ്മൃതി ഇറാനിയുടെ പാചക കുറിപ്പ്!
സര്‍ക്കാരിന്‍റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് സ്മൃതി ഇറാനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാച്ചില്‍, കടുക്, തക്കാളി, മുളക്, ഇഞ്ചി എന്നിവ ഉപയോഗിച്ചാണ് ഈ കാച്ചില്‍ സ്റ്റൂ തയാറാക്കുന്നത്. പോഷൻമാ 2020ന്റെ ഭാഗമായി MyGovIndia സംഘടിപ്പിച്ച പോഷൻ അഭിയാൻ ‘പാചകക്കുറിപ്പ് മത്സര’ത്തിന്‍റെ ഭാഗമായി ലഭിച്ച എൻട്രികളില്‍ ഒന്നാണ് ഈ പാചകകുറിപ്പ്.
ALSO READ | ബിജെപി നേതാക്കളുടെ 'അടുക്കള കഥ'യിപ്പോള്‍ അങ്ങാടി പാട്ട്!
അയിം ഇംചെന്‍റെ കാച്ചില്‍ സ്റ്റ്യൂ തയാറാക്കുന്ന വിധം:
ആവശ്യമായ ചേരുവകള്‍:
കാച്ചില്‍, കടുകില, പച്ചമുളക്, തക്കാളി, ഇഞ്ചി
തയാറാക്കുന്ന വിധം:
ഒരു ബൗളില്‍ വെള്ളം തിളപ്പിച്ച ശേഷം അതില്‍ ഉപ്പിടുക. ശേഷം അതില്‍ കാച്ചില്‍ വേവിക്കാന്‍ വയ്ക്കുക. പച്ചമുളകും കടുകിലയും ചേര്‍ത്ത് മൂന്ന് മിനിറ്റോളം ഇത് തിളപ്പിക്കുക. ഇനി കഷണങ്ങളാക്കിയ തക്കളിയു൦ ഇഞ്ചിയും ചേര്‍ത്ത് രണ്ടു മിനിറ്റോളം വീണ്ടും മൂടിവച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ചെറു ചൂടോടെ കുടിക്കാം.