സ്മൃതി ഇറാനിയുടെ ഈ ചിത്രം വൈറലാകുന്നു...

15 വര്‍ഷത്തോളം പഴക്കമുള്ള ചിത്രമാണ്‌ ഇന്നലെ സ്മൃതി പങ്കുവെച്ചത്.   

Last Updated : Feb 28, 2020, 09:51 AM IST
  • വ്യാഴാഴ്ചകള്‍ കഴിഞ്ഞ കാലത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് സ്മൃതി നീക്കിവച്ചിരിക്കുന്നത്.
സ്മൃതി ഇറാനിയുടെ ഈ ചിത്രം വൈറലാകുന്നു...

സോഷ്യല്‍ മീഡിയയില്‍ സജീവമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

വ്യാഴാഴ്ചകള്‍ കഴിഞ്ഞ കാലത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് സ്മൃതി നീക്കിവച്ചിരിക്കുന്നത്.  അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ പോസ്റ്റ് ചെയ്ത ചിത്രമാണ്‌ സൂപ്പര്‍ ഹിറ്റ് ആയത്. 

15 വര്‍ഷത്തോളം പഴക്കമുള്ള ചിത്രമാണ്‌ ഇന്നലെ സ്മൃതി പങ്കുവെച്ചത്. സ്മൃതി ഇറാനിയ്ക്കൊപ്പം മറ്റൊരു താരം സാക്ഷി തന്‍വറും ഉണ്ടായിരുന്നു. പ്രശസ്തമായ കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയില്‍ രണ്ടാളും കരണ്‍ ജോഹറുമായിട്ടുള്ള ചിത്രമാണ്‌ ഇപ്പോള്‍ വൈറല്‍ ആകുന്നത്.  

ഈ ചിത്രമാണ്‌ സ്മൃതി ഇറാനി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോ ഇത്രയും വൈറലാകാന്‍ കാരണം മറ്റൊന്നുമല്ല സ്മൃതിയുടെ രൂപം തന്നെയാണ്. ഇപ്പോഴത്തെ സ്മൃതിയെ കണ്ടിട്ടുള്ളവര്‍ ചിത്രത്തിലെ സ്മൃതിയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.  

 

 

അതിന് അന്ന് ഞാന്‍ മെലിഞ്ഞിട്ടായിരുന്നുവെന്ന് സ്മൃതി സമ്മതിക്കുന്നുണ്ട്. നോക്കു നിങ്ങളുടെ പ്രിയപ്പെട്ട തരാം അന്ന് എത്രമാത്രം മെലിഞ്ഞിട്ടായിരിന്നുവെന്ന്. ഇപ്പോഴാണ്‌ തടികൂടിയതെന്നും ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ കുറിക്കാനും താരം മറന്നില്ല.

ചിത്രത്തിന് 57,105 ലൈക്കുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.  

Trending News