ഭർത്താവിനോടുള്ള ആദര സൂചകമായി ഭാര്യ സൈന്യത്തിൽ; അഭിനന്ദനവുമായി സ്മൃതി ഇറാനി

അഭിഭാഷകയും കമ്പനി സെക്രട്ടറി കോഴ്സും പാസായ ഗൗരി ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരുകയായിരുന്നു.    

Last Updated : Jul 9, 2020, 09:25 PM IST
ഭർത്താവിനോടുള്ള ആദര സൂചകമായി ഭാര്യ സൈന്യത്തിൽ; അഭിനന്ദനവുമായി സ്മൃതി ഇറാനി

ന്യുഡൽഹി:  ഭർത്താവിനോടുള്ള ആദര സൂചകമായി സൈന്യത്തിൽ ചേർന്ന ഭാര്യയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്.  2017 ൽ ഇന്ത്യ-ചിയന അതിർത്തിയിലുണ്ടായ അപകടത്തിൽ മരിച്ച മേജർ പ്രസാദിന്റെ ഭാര്യ ഗൗരി പ്രസാദ് മഹാദികിനെയാണ് കേന്ദ്രമന്ത്രി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭിനന്ദിച്ചത്.  

Also read:സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം; ആഭ്യന്തര മന്ത്രാലയം അനുമതി നൽകി 

 

 
 
 
 

 
 
 
 
 
 
 
 
 

A story I found online, makes me proud that she lived to tell the tale of the true potential of an Indian woman. If you ever see her, tell her & many like her - we are grateful for your service & sacrifice

A post shared by Smriti Irani (@smritiiraniofficial) on

 

ഇന്ത്യൻ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമാണ് ഗൗരി. അവരുടെ  അസാധാരണമായ കഥ അഭിമാനമാണെന്നും കേന്ദ്രമന്ത്രി പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മാത്രമല്ല ഗൗരിയുടെ ത്യാഗത്തിനും സേവനത്തിനും അവരോട് നന്ദി പ്രകടിപ്പിക്കണമെന്ന് തന്റെ ഫോളോവേഴ്സിനോട് സ്മൃതി ആവശ്യപ്പെട്ടിട്ടുണ്ട്. 

Also read: സ്വർണ്ണക്കടത്ത് കേസ്: സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ. സുരേന്ദ്രൻ 

അഭിഭാഷകയും കമ്പനി സെക്രട്ടറി കോഴ്സും പാസായ ഗൗരി ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരുകയായിരുന്നു.  രണ്ടാം ശ്രമത്തിലാണ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ പരീക്ഷയില്‍ ഒന്നാം റാങ്കോടെ ഗൗരി യോഗ്യത നേടിയത്.  2015 ലാണ് പ്രസാദും ഗൗരിയും തമ്മില്‍ വിവാഹിതരാകുന്നത്. രണ്ടുവർഷം മാത്രമാണ് ഇവര് ഒരുമിച്ച് ജീവിച്ചത്.  

Trending News