മകള്‍ സോയിഷ് ഇറാനിയുടെ ആവശ്യ പ്രകാര൦ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തയാറാക്കിയ ചിക്കന്‍ മഞ്ജൂരിയന്‍റെയും വെജ് ഹക്ക നൂഡില്‍സിന്‍റെയു൦
ചിക്കന്‍ മഞ്ജൂരിയന്‍:
മഞ്ചൂരിയനു വേണ്ടി കാപ്‌സിക്കവും കാരറ്റും കനംകുറച്ച് നീളത്തില്‍ കഷ്ണങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്.
ശേഷം മഞ്ചൂരിയനു വേണ്ടി മുട്ടയുടെ വെള്ളയും ഉപ്പും1.5 ടീസ്പൂണ്‍ കോണ്‍ സ്റ്റാര്‍ച്ചും ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെക്കും. ഇനി ഈ ചിക്കന്‍ എടുത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ മൊരിയിച്ചെടുത്ത് മാറ്റിവെക്കുക.
ശേഷം കൊത്തിയരിഞ്ഞ ഇഞ്ചി, ഉള്ളി, പച്ചക്കറികള്‍ എന്നിവ ഒരു പാനില്‍ നന്നായി വഴറ്റിയെടുക്കുക, ഇത് കരിഞ്ഞുപോകാതിരിക്കാനും ശ്രദ്ധിക്കണം.
ഇനി അല്‍പം സോയാ സോസും ഓയ്‌സ്റ്റര്‍ സോസും വൈറ്റ് വിനാഗിരിയും അര ടീസ്പൂണ്‍ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി വേവിക്കുക. ചിക്കന്‍ മഞ്ചൂരിയന്‍ തയ്യാര്‍.
വെജ് ഹക്ക നൂഡില്‍സ്:
നൂഡില്‍സിനായി കാബേജ് കനംകുറച്ച് നീളത്തില്‍ കഷ്ണങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. നൂഡില്‍സ് എടുത്ത് നാലഞ്ചു മിനിറ്റ് തിളപ്പിച്ച് വെള്ളം നീക്കി വെക്കുക.
ശേഷം ഉള്ളി, ഗ്രീന്‍ ഒനിയന്‍, കാബേജ്, കാരറ്റ്, കാപ്‌സിക്കം എന്നിവ പാനിലിട്ട് വഴറ്റി ഇതിലേക്ക് നൂഡില്‍സ് ഇടുക. ഇനി അല്‍പം സോയാ സോസും ഉപ്പും ആവശ്യത്തിന് കുരുമുളകുപൊടിയും ചേര്‍ത്ത് വാങ്ങിവെക്കാം.