Tomato for Skin: ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാകാന്‍ തക്കാളി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തക്കാളി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കറികളില്‍ ചേര്‍ക്കാനും സാലഡ് ആയും തക്കാളി തീന്‍മേശയില്‍ സ്ഥാനം പിടിയ്ക്കാറുണ്ട്.
Beauty Tips: തക്കാളി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കറികളില്‍ ചേര്‍ക്കാനും സാലഡ് ആയും തക്കാളി തീന്‍മേശയില്‍ സ്ഥാനം പിടിയ്ക്കാറുണ്ട്.
ഇത്തിരി മധുരവും പുളിപ്പും ചേര്‍ന്ന രുചിയാണ് തക്കാളിയെ ഏവര്‍ക്കും പ്രിയമുള്ളതാക്കി മാറ്റുന്നത്.
തക്കാളി കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. വിറ്റാമിൻ, ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവ അടങ്ങിയ തക്കാളി ആരോഗ്യത്തിന് നല്ലതാണ്.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ? സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണകരമാണ് തക്കാളി. നിരവധി ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ തക്കാളി ഫലപ്രദമാണ്. ചര്‍മ്മത്തില്‍ തക്കാളി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാം...
Also Read: Health Tips: രാവിലെ അല്പം ബദാം കഴിക്കാം, ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് ഏറ്റവും ഉത്തമം
1. ചർമ്മംത്തിന് സ്വാഭാവിക തിളക്കം ലഭിക്കാന്‍ തക്കാളി ഉപയോഗിക്കാം. തക്കാളി കനം കുറച്ച് അരിഞ്ഞോ, തക്കാളി പേസ്റ്റ് ആക്കി മാറ്റിയോ ഉപയോഗിക്കാം. ഇത്തരത്തില്‍ തയ്യാറാക്കിയ തക്കാളി ചര്‍മ്മത്തില്‍ പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയാം. എന്നാല്‍, നിങളുടെ ചര്‍മ്മം വളരെ സെൻസിറ്റീവ് ആണെന്ന് ഓർക്കുക. ഇത്തരം സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതയോ തോന്നിയാൽ മുഖത്ത് തക്കാളി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
2. ചുണ്ടിലെ വരണ്ട ചർമ്മം നീക്കം ചെയ്യാന്‍ തക്കാളി ഉത്തമം. നാരങ്ങ നീരും തക്കാളിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക. ഇങ്ങനെ ചെയ്താൽ ചുണ്ടുകൾ പിങ്ക് നിറമാകുക മാത്രമല്ല, ചുണ്ടിന് തിളക്കം നൽകാനും സാധിക്കും.
3. ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യാൻ തക്കാളി: ചര്‍മ്മത്തിലെ പാടുകള്‍നീക്കം ചെയ്യാന്‍ തക്കാളി സഹായകമാണ്. തക്കാളിയും കറ്റാർ വാഴ ജെല്ലും സമമായി ചേര്‍ത്ത മിശ്രിതം പാടുകള്‍ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇപ്രകാരം തുടര്‍ച്ചയായി ചെയ്‌താല്‍ ചർമ്മത്തിലെ പാടുകൾ മാറി ഭംഗിയുള്ളതായി മാറും.
4. കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ തക്കാളി ഉപയോഗിച്ചോളൂ. തക്കാളി നീര് കറുത്ത പാടുകൾ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇപ്രകാരം ദിവസേന ചെയ്യുന്നത് ഉപകാരപ്രദമാണ്.
അതേസമയം, തക്കാളി ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍, ചര്‍മ്മത്തില്‍ തക്കാളി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...