Health Tips: രാവിലെ അല്പം ബദാം കഴിക്കാം, ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് ഏറ്റവും ഉത്തമം

Last Updated : Mar 2, 2022, 11:42 PM IST
  • ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്.
  • ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.
Health Tips: രാവിലെ അല്പം ബദാം കഴിക്കാം, ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് ഏറ്റവും ഉത്തമം

Health Tips: രാവിലെ അല്പം ബദാം കഴിക്കാം,  ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് ഏറ്റവും ഉത്തമം

Health Tips: സുന്ദരമായ ചര്‍മ്മത്തിന്  ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.  പോഷകാഹാരം ചർമ്മത്തിന്‍റെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. 

സുന്ദരമായ ചര്‍മ്മം എല്ലാവരുടെയും ഒരു സ്വപ്നമാണ്.  പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷയും അനിവാര്യമാണ്.  
  
ചര്‍മ്മസംരക്ഷണത്തിന്‍റെ ഏറ്റവും  വലിയ വെല്ലുവിളി എന്നത്  പ്രായം കൂടുന്നതനുസരിച്ചു  ചര്‍മ്മത്തില്‍  ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ്.  ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും വരള്‍ച്ചയും ചര്‍മ്മത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുന്നു.   എന്നാല്‍, ചര്‍മ്മ സംരക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍  ഒരു പരിധി വരെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ സാധിക്കും.  

ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം  കഴിയ്ക്കുന്നത് ഉത്തമമാണ്.  ബദാം  ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്  ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്. 

ദിവസേന ബദാം  കഴിച്ചാല്‍   അത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.  

ബദാം ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും ഏറ്റവും മികച്ചത് തന്നെയാണ്.  ആന്‍റി -ഏജിംഗ് ഘടകങ്ങള്‍  ധാരാളമുള്ളതിനാല്‍  നിത്യേന ബദാം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.  ആര്‍ത്തവ വിരാമത്തിലേക്ക്  അടുക്കുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കും.  

ബദാം വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിനായി ബദാം കഴിയ്ക്കുന്നത് ഉചിതമാണ്.  വളരെയേറെ അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം.  നിത്യേന ബട്ടം കഴിയ്ക്കുന്നതിലൂടെ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം...  

ബദാം ചര്‍മ്മത്തിനും അതേപോലെതന്നെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.  അതിനാല്‍ ബദാം കഴിയ്ക്കുന്നത് ശീലമാക്കൂ.... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News