Belly Fat കുറയ്ക്കണോ? ഈ Drinks ശീലമാക്കൂ
വണ്ണം കുറക്കാൻ ഭക്ഷണ ക്രമം നിയന്ത്രിക്കണ്ടതും അത്യാവശ്യമാണ്. നാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, പെക്ടിൻ ഫൈബർ, വിറ്റാമിൻ -സി എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളും
നിങ്ങളുടെ ആരോഗ്യം നിലനിർത്താനും വണ്ണം കുറയ്ക്കാനും വ്യായാമത്തോടൊപ്പം (Exercise)തന്നെ ഭക്ഷണരീതിയും പ്രധാനമാണ്. പക്ഷെ ഇത് രണ്ടും ഒരുപോലെ നിലനിർത്താൻ പലർക്കും കഴിയാറില്ല. ക്രമേണെ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ തിരിക്കാനും ആരംഭിക്കും. പക്ഷെ വണ്ണം കുറക്കാൻ ഭക്ഷണ ക്രമം നിയന്ത്രിക്കണ്ടതും അത്യാവശ്യമാണ്.
ഇതിൽ പ്രധാനമാണ് ജലാംശം നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ തന്നെ നിലനിർത്തുക എന്നത്. ദിവസം തുടങ്ങുമ്പോൾ തന്നെ നമ്മുടെ ഫാറ്റ് (Fat) കുറയ്ക്കാനുള്ള എന്തെങ്കിലും ഡ്രിങ്ക് കഴിക്കുന്നത് ശീലമാക്കൂ. ഇത് മൂലം നമ്മുടെ ശരീരത്തിലെ മെറ്റബോളിസവും (Metabolism) വർധിക്കും.
ALSO READ: Coriander leaves: മല്ലിയിലയ്ക്ക് ഗുണങ്ങള്‍ ഏറെ, വളര്‍ത്താനും എളുപ്പം
ഇനി പറയുന്നവ ശീലമാക്കിയാൽ നിങ്ങൾക്ക് കുടവയർ (Belly Fat)പെട്ടന്ന് കുറയ്ക്കാൻ സാധിക്കും:
നാരങ്ങയോ തേനോ ചേർത്ത ഇളം ചൂട് വെള്ളം
നാരങ്ങാ വെള്ളത്തിൽ പിഴിഞ്ഞ് കൂടുന്നത് ആരോഗ്യപരമായി പല ഉപകാരങ്ങൾ ഉള്ളതൊനോടൊപ്പം നമ്മുടെ വണ്ണം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. നാരങ്ങയിൽ അധികമായി കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, (Antioxidants)പെക്ടിൻ ഫൈബർ, വിറ്റാമിൻ -സി (Vitamin-C)എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളാനും മെറ്റബോളിസം വർധിപ്പിക്കാനും ഡൈജഷൻ (Digestion)എളുപ്പമാക്കാനും സഹായിക്കും. ഇതെല്ലം തന്നെ നമ്മുടെ വണ്ണം കുറയാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
ALSO READ: Bird Flu പ്രതിരോധിക്കാൻ 5 പൊടികൈകൾ
ഉലുവ വെള്ളം
ഉലുവയിൽ വളരെ അധികം ന്യുട്രിൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് വണ്ണം കുറയ്ക്ക്ണം, രക്തത്തിലെ പ്രമേഹത്തിന്റെ (Blood-Sugar Level) അളവ് കുറയ്ക്കാനും ശരീരത്തിന്റെ ശക്തിയും മെറ്റാബോളിസവും വർധിപ്പിക്കാനും സഹായിക്കും. അതിനാൽ എന്നും രാവിലെ ഇത് കുടിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ജീരക വെള്ളം
ജീരകം നമ്മുടെ ദഹനത്തിനും മെറ്റബോളിസം (Metabolism)വർധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വളരെ കുറച്ച് മാത്രം കലോറി അടങ്ങിയിട്ടുള്ള ജീരക വെള്ളം വിശപ്പ് കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുകയും ചെയ്യുന്നു. അതിനാൽ ഇത് വണ്ണം കുറയ്ക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്ന ഒരു വഴിയാണ്.
ALSO READ: സൂക്ഷിക്കുക: Hand Sanitizer നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം
ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം
ഇഞ്ചിയും നാരങ്ങയും ചേരുമ്പോൾ കൊഴുപ്പ് കളയുക മാത്രമല്ല നമ്മുടെ ഞരമ്പുകളെ (Nerves) റിലാക്‌സ് ചെയ്യിക്കുകയും അത് നമ്മളെ സന്തോഷമായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...