Coriander leaves: മല്ലിയിലയ്ക്ക് ഗുണങ്ങള്‍ ഏറെ, വളര്‍ത്താനും എളുപ്പം

കറിവേപ്പില പോലെതന്നെ മലയാളികളുടെ ഭക്ഷണത്തില്‍ ഇടം നേടിയിരിയ്ക്കുകുകയാണ് മല്ലിയില  (Coriander leaves)...

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 05:24 PM IST
  • വലുപ്പത്തില്‍ ചെറുതെങ്കിലും മല്ലിയിലയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്‌.
  • എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മില്ലിയില (Coriander leaves) എന്ന് വേണമെങ്കില്‍ പറയാം.
  • വിറ്റാമിൻ C, K, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
Coriander leaves: മല്ലിയിലയ്ക്ക് ഗുണങ്ങള്‍ ഏറെ, വളര്‍ത്താനും എളുപ്പം

കറിവേപ്പില പോലെതന്നെ മലയാളികളുടെ ഭക്ഷണത്തില്‍ ഇടം നേടിയിരിയ്ക്കുകുകയാണ് മല്ലിയില  (Coriander leaves)...

വലുപ്പത്തില്‍  ചെറുതെങ്കിലും മല്ലിയിലയ്ക്ക്   ഗുണങ്ങള്‍ ഏറെയാണ്‌.  എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മില്ലിയില  (Coriander leaves) എന്ന് വേണമെങ്കില്‍ പറയാം. വിറ്റാമിൻ C, K, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില.  കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം,  തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോള്‍ നിയന്തിക്കുന്നതിനും  ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കരളിന്‍റെ പ്രവർത്തനങ്ങൾ സു​ഗമമാക്കാനും മല്ലിയില വളരെ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ മല്ലിയില സഹായിക്കും.  പ്രമേഹരോ​​ഗികൾ നിർബന്ധമായും ​ദിവസവും മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത്  ഏറെ നല്ലതാണ്. ആർത്തവസമയത്തെ വേദന അകറ്റാൻ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

Also read: Bird Flu പ്രതിരോധിക്കാൻ 5 പൊടികൈകൾ

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി അമിത വണ്ണം  കുറയ്ക്കാൻ ഏറെ സഹായകമാണ്  മല്ലിയില. ഇത്രയേറെ  ഗുണങ്ങള്‍ ഉള്ള മല്ലിയില ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന് തന്നെ പറയാം. 

മല്ലിയില വീടുകളില്‍ വളര്‍ത്താനും  ഏറെ എളുപ്പമാണ്.  അധികം ആഴമില്ലാത്ത പരന്ന ഒരു  ചെടിച്ചട്ടി, വളക്കൂറുള്ള മണ്ണ്, ഉണക്കമല്ലി ആവശ്യമായത് ഇത്രമാത്രം.  
 
കടകളില്‍ നിന്നും ലഭിക്കുന്ന ഉണക്കമല്ലി ചെറുതായി ഒന്ന് ഉടച്ചെടുക്കണം, പിന്നീട് അത്   2-4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം.   പിന്നീട് ഈ മല്ലിവിത്ത് തയ്യാറാക്കിയ  നടീൽ മിശ്രിതത്തില്‍ പാകി  ഇവ മുളപ്പിച്ചെടുക്കാം.  വിത്ത് പാകിയിരിയ്ക്കുന്ന ചട്ടി നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം.  20-25 ദിവസം ആകുമ്പോഴേയ്ക്ക് മല്ലിച്ചെടി ഇല മുറിയ്ക്കാന്‍ പാകത്തിന് നന്നായി വളര്‍ന്നിരിയ്ക്കും.... 

Trending News