World Sickle Cell Day : എന്താണ് അരിവാൾ രോഗം , ലക്ഷണങ്ങൾ എന്തൊക്കെ ? അറിയേണ്ടതെല്ലാം
എല്ലാവർഷവും ജൂൺ 19 നാണ് അരിവാൾ രോഗദിനം ആചരിക്കുന്നത്. അരിവാൾ രോഗത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
പാരമ്പര്യമായി കൈമാറപ്പെടുന്ന രോഗമാണ് അരിവാൾ രോഗം അല്ലെങ്കിൽ സിക്കിൾ സെൽ (Sickle Cell Disease). ഇന്ത്യയിൽ എല്ലാ വർഷവും ഏകദേശം 1 മില്യൺ ആളുകൾക്കാണ് പ്രതിവർഷം ഈ രോഗം ബാധിക്കുന്നത്. എല്ലാവർഷവും ജൂൺ 19 നാണ് അരിവാൾ രോഗദിനം ആചരിക്കുന്നത്. അരിവാൾ രോഗത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
രക്തത്തിൽ ഓക്സിജൻ (Oxygen) വഹിക്കുന്ന ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന രൂപമാറ്റമാണ് ഈ രോഗത്തിന് കരണമാകാറുള്ളത്. ഉഷ്ണ, ഉപോഷ്ണ പ്രദേശങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടാറുള്ളത്. ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ചുവന്നരക്താണുക്കൾക്ക് ഈ മാറ്റം സംഭവിക്കുന്നത്.
ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്
ആഗോളത്തലത്തിൽ ആഫ്രിക്ക, കരീബിയ, ഏഷ്യ തുഅടങ്ങിയ ഭൂഖണ്ഡങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ട് വരുന്നത്. കേരളത്തിൽ (Kerala) ഈ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വയനാട്ടിലും അട്ടപ്പാടിയിലും മാത്രാമാണ്. ഈ രോഗബാധയുള്ളവരിൽ ചുവന്നരക്താണുക്കളുടെ ആയുസും കുറവായിരിക്കും.
ALSO READ: Headphone ഉപയോഗിക്കുന്നവരാണോ? സൂക്ഷിച്ചോളൂ, കാത്തിരിയ്ക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങള്‍
സാധാരണയായ ഒരു മനുഷ്യൻ്റെ ശരീരത്തിൽ ചുവന്നരക്സ്തണുക്കളുടെ ആയുസ് 120 ദിവസമാണ്. എന്നാൽ അരിവാൾ രോഗം ഉള്ളവരിൽ ഇത് വളരെയധികം കുറവായിരിക്കും. രോഗബാധിതരിൽ സാധാരണയായി 30 മുതൽ 60 ദിവസം വരെയാണ് ചുവന്ന രക്താണുക്കൾ ജീവിക്കാറുള്ളത്.
ALSO READ: Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?
അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
1) സന്ധികളിലും, വയറ്റിലും, നെഞ്ചിലും വേദനയുണ്ടാകും
2) കൈകളിലും കാലുകളിലും വീക്കം ഉണ്ടാകും.
3) തുടർച്ചയായി അണുബാധയും അസുഖങ്ങളും ഉണ്ടാകും.
4) വളർച്ച കുറയും
5) കാഴ്ച്ച ശക്തി കുറയും
6) ശ്വസിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും