Thiruvananthapuram : സംസ്ഥാനത്ത് സ്വകാര്യ ബസ് (Private Bus Service) സർവീസുകൾ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി ആയിരിക്കും ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്.
ALSO READ: Kerala Bus service:സ്വകാര്യ ബസ് സർവീസുകൾ ഒറ്റ,ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ
തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും സർവീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഇതുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ലോക്ക് ഡൌൺ ഇളവുകൾ വന്നതോടെയാണ് സർവ്വിസുകൾ നടത്താൻ സർക്കാർ ആരംഭിക്കുന്നത്.
വ്യാഴാഴ്ച മുതൽ കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നു. രോഗവ്യാപനം അതി രൂക്ഷമായ ഭാഗങ്ങളിൽ ഒഴിച്ചുള്ള പ്രദേശങ്ങളിൽ ഇന്നലെ അർദ്ധരാത്രി മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയിയ്ക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് വ്യാഴാഴ്ച്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA