ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും ശിശുമരണം: 16 കുട്ടികള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും ശിശുമരണമുണ്ടായതായി റിപ്പോര്‍ട്ട്. ജപ്പാന് ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികളാണ് മരിച്ചത്.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും ശിശുമരണമുണ്ടായതായി റിപ്പോര്‍ട്ട്. ജപ്പാന് ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികളാണ് മരിച്ചത്.
നവജാത ശിശുക്കളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 10 കുഞ്ഞുങ്ങളും കുട്ടികളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെതുടര്‍ന്ന് ഒരാഴ്ചക്കിടെ 63 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.