Corona: 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1975 കേസുകൾ
47 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി.
ന്യുഡൽഹി: വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിലും താണ്ഡവം ആടുകയാണ്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1975 കേസുകൾ. 47 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി.
Also read: ഡൽഹിയിൽ ഒരു ആശുപത്രി കൂടി അടച്ചു; ഡോക്ടർമാരടക്കം 44 ജീവനക്കാർക്ക് കോറോണ
ഇതിൽ 5914 പേർ രോഗമുക്തരായിട്ടുണ്ട്. മൊത്തം 826 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 7628 ആയി. ഇതുവരെ ജീവഹാനി സംഭവവിച്ചത് 323 പേർക്കാണ്. ഗുജറാത്തിൽ 3071 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 133 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.
Alsol read: മഹാരാഷ്ട്രയിൽ 80 % കേസുകളിലും ലക്ഷണമില്ല; lock down സംബന്ധിച്ച് തീരുമാനം മെയ് 3 ശേഷം
മധ്യപ്രദേശിൽ 2096 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 99 പേർക്ക് ജീവഹാനി സംഭവിച്ചു. ഡൽഹിയിൽ ഇതുവരെ 2625 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജീവഹാനി സംഭവിച്ചിരിക്കുന്നത് 54 പേർക്കാണ്.
കേരളത്തിൽ ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതർ 468 ആയി.