മുംബൈ: മഹാരാഷ്ട്രയിൽ 80 % കോറോണ കേസുകളിലും പ്രകടമായ ഒരു രോഗ ലക്ഷണങ്ങളിന്നും അതുകൊണ്ടുതന്നെ lock down സംബന്ധിച്ച് തീരുമാനം മെയ് 3 ശേഷം മാത്രമേ എടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
വെറും 20% രോഗികളിൽ മാത്രമേ ലക്ഷണങ്ങൾ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് facebook ൽ ജനങ്ങളെ അഭിസംബോധന ചെയ്ത് തത്സമയം (Live) വന്നപ്പോഴാണ് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്. കൂടാതെ മതപരമായ പരിപാടികൾക്കിടയിൽ ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചതിന് ആളുകൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി റംസാൻ മാസത്തിൽ വീടിനുള്ളിൽ പ്രാർത്ഥന നടത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Also read: മാളുകളും മാർക്കറ്റുകളും അടച്ചിടും, ഒറ്റപ്പെട്ട കടകൾ തുറക്കും: കേജ്‌രിവാള്‍
കോറോണ രോഗബാധ മൂലം സംസ്ഥാനത്ത് രണ്ട് പോലീസുകാരുടെ മരണത്തിൽ മുഖ്യമന്ത്രി ഖേദം അറിയിച്ചു. ജീവൻ നഷ്ടപ്പെട്ട രണ്ട് പോലീസുകാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി പൊലീസുകാരുടെ കുടുംബത്തിന് സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരവും സാധ്യമായ എല്ലാ സഹായങ്ങളും നല്കുമെന്നും പറഞ്ഞു.
സ്ഥിതിഗതികൾ കൃത്യമായി വിശകലനം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ ഒരു പ്രത്യേക ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല രാഷ്ട്രീയത്തിനുപരി സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് നൽകിയ നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ഈ സാഹചര്യം രാഷ്ട്രീയം കാണിക്കാനുള്ള സമയമല്ലെന്നും ഈ വിഷമകരമായ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നാണ് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതെന്നും താക്കറെ പറഞ്ഞു.
Also read: മലിനീകരണം കുറഞ്ഞു, വെള്ളം തെളിഞ്ഞു: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി!!
കുടിയേറ്റ തൊഴിലാളികൾക്ക് സാധ്യമായ എല്ലാ പിന്തുണയും നല്കുമെന്നും ഉറപ്പുനൽകിയ മുഖ്യമന്ത്രി താൻ കേന്ദ്രവുമായി സംസാരിക്കുന്നുണ്ടെന്നും സാധ്യമായതെല്ലാം ഉടൻ തന്നെ ചെയ്യുമെന്നും പറഞ്ഞു. എന്നാൽ ഈ സമയംട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്നും ആരംഭിച്ചാൽ ജനക്കൂട്ടം ഉണ്ടാകുമെന്നും അങ്ങനെയായാൽ lock down വീണ്ടും നീട്ടേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ തൃതീയ ദിനത്തിന്റെ ആശംസ നല്കിയ അദ്ദേഹം ആഘോഷങ്ങളൊന്നുമില്ലാത്തത്തിൽ ജനങ്ങളോട് നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയിൽ കോറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 7628 പേർക്കാണ് ഇവിടെ കോറോണ ബാധിച്ചിരിക്കുന്നത്. 323 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 1076 പേർ രോഗമുക്തരാകുകയും ചെയ്തു.