ന്യുഡൽഹി: ഡോക്ടർമാരും നഴ്സുമാരുമടക്കം 44 ജീവനക്കാർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്  ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി അടച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലാണ് സീല്‍ ചെയ്തത്. കൂടുതല്‍ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവരാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികള്‍ക്ക് ചികിത്സ തുടരുമെന്നും എന്നാല്‍ പുതിയ രോഗികളെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍  ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ പറഞ്ഞു.


Also read: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു 


ഡല്‍ഹിയില്‍ 24 മണിക്കൂറുകള്‍ക്കിടെ അടച്ച രണ്ടാമത്തെ ആശുപത്രിയാണ് ജഗ്ജീവന്‍ റാം ആശുപത്രി. നേരത്തെ നഴ്‌സിന് കോറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹിന്ദു റാവു ഹോസ്പിറ്റലും താല്‍കാലികമായി അടച്ചിരുന്നു. കോറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ വേണ്ടിയാണ് രണ്ട് ആശുപത്രികളും സീൽ ചെയ്തതെന്ന്  അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 


Also read: മഹാരാഷ്ട്രയിൽ 80 % കേസുകളിലും ലക്ഷണമില്ല; lock down സംബന്ധിച്ച് തീരുമാനം മെയ് 3 ശേഷം


നോർത്ത് ഡൽഹിയിലെ വലിയ ആശുപത്രിയാണ് ഹിന്ദു റാവു ഹോസ്പിറ്റൽ. ഇവിടെ വിവിധ വാർഡുകളിൽ രണ്ടാഴ്ചയോളം ജോലി ചെയ്ത നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.