സത്യം അറിയാന്‍ സോഷ്യല്‍ മീഡിയ; അന്വേഷിക്കുന്നവരിൽ 54 ശതമാനം ഇന്ത്യക്കാര്‍
വസ്തുതാപരമായ വിവരങ്ങൾ അന്വേഷിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തിൽ 43 ശതമാനം മെക്സിക്കൻകാരും ദക്ഷിണാഫ്രിക്കക്കാരും 54 ശതമാനം ഇന്ത്യക്കാരുമാണെന്നാണ് റിപ്പോർട്ടുകൾ
ഒരു കാര്യത്തിന്‍റെ വസ്തുതകൾ തിരിച്ചറിയാൻ ഇന്ത്യയിൽ 54 ശതമാനം ആളുകളും തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ ആഗോള പഠന റിപ്പോർട്ടാണ് പുറത്തു വന്നത്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ 'ദ മാറ്റർ ഓഫ് ഫാക്റ്റ്' എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് പഠനം നടത്തിയത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നു. കൂടാതെ ഇവ ഷെയർ ചെയ്യുകയും ചെയ്യുന്നു . വസ്തുതാപരമായ വിവരങ്ങൾ അന്വേഷിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തിൽ 43 ശതമാനം മെക്സിക്കൻകാരും ദക്ഷിണാഫ്രിക്കക്കാരും 54 ശതമാനം ഇന്ത്യക്കാരുമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
29 ശതമാനം വരുന്ന അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടീഷുകാർ സോഷ്യൽ മീഡിയയിലൂടെ വസ്‌തുതകൾ തെരയുന്നത് കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം അതായത് 67 ശതമാനം പേരാണ് ഗൂഗിളിനെയും മറ്റ് സെർച്ച് എഞ്ചിനുകളേയും വസ്തുതകൾ കണ്ടെത്താനായി ആശ്രയിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് പങ്കുവെക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ബാക്കിയുള്ളവരിൽ ഏറിയ ഭാഗവും.
ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളാണ് പലരും വിവരങ്ങളുടെ സത്യം അറിയാനായി ആശ്രയിക്കുന്നത്. കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പുസ്‌തകങ്ങളെയും കൂടുതൽ പരമ്പരാഗത മാർഗങ്ങളെയും ആശ്രയിക്കുന്നത് കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വസ്തുതകളുടെ സത്യം സംബന്ധിച്ച ആളുകളുടെ ധാരണകളെ കൊവിഡ് കാലം വളരെ വലിയ തോതില്‍ സ്വാധീനിച്ചതായും പഠനം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...