ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെ ചൊല്ലി ഡല്‍ഹി രാംജാസ് കോളജില്‍ സംഘര്‍ഷം. രണ്ട്​  വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുപതോളം വിദ്യാർഥികൾക്ക്​ പരിക്കേറ്റു. നിരവധി മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിറ്റുണ്ട്​. സംഘർഷത്തിന്​ അയവ്​ വരുത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദും ഷഹലാ റാഷിദും എത്തിയത്.


എന്നാല്‍ എബിവിപി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടിയതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമുള്ള ക്ഷണം കോളജ് പിന്‍വലിച്ചു.


നേരത്തെ രാംജാസ്​ ​കോളജിൽ ഉമർ ഖാലിദ്​ പങ്കെടുക്കുന്നതിനെതിരെ ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി രംഗത്തെത്തിയിരുന്നു. എ.ബി.വി.പിയുടെ പ്രതിഷേധത്തെ തുടർന്ന്​ ഉമർ ഖാലിദിന്​ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടെന്ന്​ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ​ യൂണിവേഴ്​സിറ്റിയിലെ ഒരു വിഭാഗം വിദ്യാർഥികളും അധ്യാപകരും പ്രതിഷേധമുയർത്തുകയും അത്​ സംഘർഷത്തിൽ കലാശിക്കുകയും ചെയ്​തു​. 


 



 


പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന വേദിയിലേക്കു കല്ലെറിയുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. പൊലിസ് സ്ഥലത്തെത്തിയതോടെ പൊലിസിനെതിരെയായി പ്രതിഷേധം. ഏറെ നേരത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.