Tamilaga Vettri Kazhagam: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യം; എഐഎഡിഎംകെ സഖ്യ വാർത്തകൾ തള്ളി ടിവികെ
Vijay Political Party: തെളിവുകളോ യാതൊരു അടിസ്ഥാനമോ ഇല്ലാത്ത ഈ വാർത്ത പൂർണമായും തെറ്റാണെന്ന് പാർട്ടി ജനറൽ സെക്രട്ടറിയായ ബസി ആനന്ദ് പറഞ്ഞു.
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകളെ തള്ളി നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം. 'തമിഴക വെട്രി കഴകത്തിന്റെ വളർച്ച തടയുകയെന്ന ഉദ്ദേശത്തോടെ ഒരു പ്രമുഖ തമിഴ് ദിനപത്രം തമിഴക വെട്രി കഴകവും എഐഎഡിഎംകെയും തമ്മിൽ സഖ്യമുണ്ടാകുന്നുവെന്ന തരത്തിൽ അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. തെളിവുകളോ യാതൊരു അടിസ്ഥാനമോ ഇല്ലാത്ത ഈ വാർത്ത പൂർണമായും തെറ്റാണ്'- പാർട്ടി ജനറൽ സെക്രട്ടറിയായ ബസി ആനന്ദ് പറഞ്ഞു.
ഇത്തരം വാർത്തകൾ അവഗണിക്കണമെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടുമെന്നും ബസി ആനന്ദ് പറഞ്ഞു. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ധർമപുരി ജില്ലയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
ALSO READ: വിജയുടെ സംസ്ഥാന പര്യടനം ഡിസംബർ 2ന്; തുടക്കം കോയമ്പത്തൂരിൽ നിന്ന്
ധർമപുരി ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് വിജയ് ഒരുങ്ങുന്നതെന്ന് ടിവികെ ധർമപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞിരുന്നു. ധർമപുരിയിൽ നടന്ന ജില്ലാ യോഗത്തിലായിരുന്നു ശിവയുടെ വെളിപ്പെടുത്തൽ. എല്ലാവരും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്നും ശിവ പറയുന്നതായുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വണ്ണിയാർ സമുദായത്തിന് നിർണായക സ്വാധീനം ഉള്ള ജില്ലയാണ് ധർമപുരി. വണ്ണിയാർ പാർട്ടിയായ പിഎംകെയുടെ കോട്ടയായി കരുതപ്പെടുന്ന ജില്ല കൂടിയാണിത്. ഇവിടെ നിന്ന് വിജയ് മത്സരിക്കുമെന്ന സൂചന പുറത്ത് വന്നതോടെ ടിവികെയും പിഎംകെയും സഖ്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ALSO READ: 'ഒരു മുടിവോടെ താൻ വന്തിറുക്കേൻ, നോ ലുക്ക് ബാക്ക്'; വിഴുപ്പുറത്തെ ഇളക്കി മറിച്ച് ദളപതി
ടിവികെയുമായി സഖ്യം ഉണ്ടാക്കുന്ന പാർട്ടികളുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാണെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷി ഭരണ സഖ്യത്തിൽ ആയിരിക്കും പിഎംകെയെന്ന് കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ അൻപുമണി രാംദാസും പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.