Actor Politician Vijay: വിജയുടെ സംസ്ഥാന പര്യടനം ഡിസംബർ 2ന്; തുടക്കം കോയമ്പത്തൂരിൽ നിന്ന്

നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനം ഡിസംബർ 2ന് തുടങ്ങും. കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും. മെ​ഗാ റാലിയോട് കൂടിയാണ് പര്യടനം അവസാനിക്കുക. പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പര്യടനം. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2024, 05:31 PM IST
  • കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്.
  • ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും.
Actor Politician Vijay: വിജയുടെ സംസ്ഥാന പര്യടനം ഡിസംബർ 2ന്; തുടക്കം കോയമ്പത്തൂരിൽ നിന്ന്

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനം ഡിസംബർ 2ന് തുടങ്ങും. കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും. മെ​ഗാ റാലിയോട് കൂടിയാണ് പര്യടനം അവസാനിക്കുക. പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പര്യടനം. 

അതേസമയം, വിജയ്‍യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കൾക്കും നേതാക്കൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് അണ്ണാ ഡിഎംകെ. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ല, അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം നൽകിയിക്കുന്നത്. വിജയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നിന്നും അണ്ണാ ഡിഎംകെ നേതാക്കൾ വിട്ടുനിൽക്കെയാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. 

Also Read: Kodakara Hawala Case: കൊടകര കുഴൽപ്പണ കേസ്; 'തന്റെ കൈകൾ ശുദ്ധം; തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കു'മെന്ന് കെ സുരേന്ദ്രൻ

തമിഴ്‌നാട്ടിലെ നിയമസഭയിലെ 231 സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്ന് അടുത്തിടെ ഒരു പൊതുയോഗത്തിൽ വിജയ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിലാണ് വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News