ന്യൂഡല്‍ഹി: ധാക്ക ആക്രമണത്തിന് ശേഷം ഐഎസിന്‍റെ അടുത്ത ലക്ഷ്യം ഇന്ത്യയെന്ന് ഇന്റലിജന്‍സിന്‍റെ മുന്നറിയിപ്പ്‍.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിത്. ബംഗ്ലാദേശില്‍ ലഭിച്ച ശക്തമായ അടിത്തറ ഇന്ത്യയെ ആക്രമിക്കുന്നതിന് സഹായകമാകുമെന്നാണ് ഐഎസ് കണക്കുകൂട്ടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരരുടെ ഫോണ്‍ സംഭാഷണങ്ങള്‍  ചോര്‍ത്തിയതുവഴിയാണ് ഇന്റലിജന്‍സിന് ഐഎസിന്‍റെ അടുത്ത ലക്ഷ്യം ഇന്ത്യയാണെന്ന വിവരം മനസിലായത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്നി തീവ്രവാദി സംഘടനകള്‍ ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കടന്നു കയറാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.


ജെഎംബിയും ബംഗ്ലാദേശിലെ ഏറ്റവും വലിയ മുസ്‌ലിം പാര്‍ട്ടിയായ ജമാത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗവും തീവ്രവാദി സംഘടനയായ ഇന്റലിജന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നത്.