അഗസ്റ്റ വെസ്റ്റ്‌ ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തല്‍. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷേല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടപാടില്‍ താന്‍ കണ്ട ഒരേയൊരു ഔദ്യോഗിക വ്യക്തി ഇന്ത്യന്‍ ആര്‍മി തലവന്‍ ആയിരുന്ന എസ്.പി ത്യാഗി ആണെന്നും മിഷേല്‍ വ്യക്തമാക്കി .ഇന്ത്യാ ടുഡേ ടിവി നടത്തിയ  അഭിമുഖത്തിലാണ് മിഷേല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് അനുകൂലമായ വെളിപ്പെടുത്തല്‍ നടത്തിയത്.താന്‍ ഒരിക്കലും സോണിയ ഗാന്ധിയേയോ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ എ .കെ ആന്റ്റണിയെയോ  കണ്ടിട്ടില്ല.നേതാക്കളെ കാണുന്നത് ഒഴിവാക്കുന്ന ആളാണ്‌ ഞാന്‍" മിഷേല്‍ പറഞ്ഞു.


അഗസ്റ്റ വെസ്റ്റ്‌ ലാന്‍ഡ് കേസില്‍ യു .കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അനുകൂലമായി  ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന മൂന്ന്‍ ഇടനിലക്കാരില്‍ ഒരാളാണ്.മിഷേലിനെ പിടികൂടാന്‍ സി.ബി.ഐ യുടെയും എന്ഫോര്സ്മെന്റ്റ് ഡയറക്ക്ട്ടരിയെറ്റിന്റെയും നിര്‍ദേശപ്രകാരം ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.