Ahmedabad Hospital Fire: 10 നിലകളുള്ള ആശുപത്രിയുടെ ബേസ്‌മെന്‍റിൽ തീപിടിത്തം, 125 ഓളം രോഗികളെ മാറ്റി
Ahmedabad Hospital Fire: ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ബേസ്‌മെന്‍റിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് തീപിടിക്കുകയും വൻ പുക ഉയരുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
Ahmedabad Hospital Fire: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ 10 നിലകളുള്ള ആശുപത്രിയുടെ ബേസ്‌മെന്‍റില്‍ വന്‍ തീപിടിത്തം. ഞായറാഴ്ചയുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് മുൻകരുതൽ നടപടിയായി 125 ഓളം രോഗികളെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാഹിബാഗ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്‌പെക്ടർ എംഡി ചമ്പവത് പറഞ്ഞു. ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ബേസ്‌മെന്‍റിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് തീപിടിക്കുകയും വൻ പുക ഉയരുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രാഥമിക വിവരമനുസരിച്ച്, നഗരത്തിലെ സാഹിബാഗ് ഏരിയയിൽ സ്ഥിതിചെയ്യുന്ന രാജസ്ഥാൻ ആശുപത്രിയുടെ ബേസ്‌മെന്‍റിൽ പുലർച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സാഹിബാഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ബേസ്‌മെന്‍റിൽ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ എംഡി ചമ്പാവത്ത് പറഞ്ഞു. രണ്ട് ഡസനോളം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് ആശുപത്രി നടത്തുന്നത്. 10 നിലകളുള്ള രാജസ്ഥാൻ ആശുപത്രിയുടെ രണ്ടാമത്തെ ബേസ്‌മെന്‍റിലാണ് തീപിടിത്തമുണ്ടായതെന്നും പുലർച്ചെ 4.30 ഓടെയാണ് സന്ദേശം ളഭിച്ചതെന്നും ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ ജയേഷ് ഖാദിയ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...