Anurag Thakur:കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന് ടെറിറ്റോറിയൽ ആർമിയിൽ ക്യാപ്റ്റനായി പ്രമോഷൻ-Video
ഹിമാചൽ പ്രദേശിലെ ഹമിർപൂരിൽ നിന്നുള്ള ലോകസഭാംഗമാണ് അദ്ദേഹം
ന്യൂഡൽഹി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ (Anurag Thakur)ടെറിറ്റോറിയൽ ആർമിയിൽ ക്യാപ്റ്റനായി നിയമിച്ചു. ഫിനാൻസ് ആൻറ് കോർപ്പറേഷൻ മിനിസ്റ്ററാണ് അദ്ദേഹം. സിക്ക് ഇൻഫൻറിയുടെ 124ാം ബറ്റാലിയനിലാണ് അദ്ദേഹത്തെ കമ്മീഷൻ ചെയ്തിരിക്കുന്നത്.2016ലാണ് അദ്ദേഹം ലെഫ്റ്റനൻറായി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായത്. 46 വയസ്സുണ്ട് അദ്ദേഹത്തിന്. താക്കൂർ തന്നെയാണ് തൻറെ പ്രമോഷൻ വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. അദ്ദേഹത്തിൻറെ പീപ്പിങ്ങ്(പ്രമോഷൻ നൽകുന്ന ചടങ്ങ്) സെറിമണിയുടെ വീഡിയോയും ഒപ്പമുണ്ടായിരുന്നു.
തൻറെ കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ തലമുറയാണ് സൈന്യത്തിൻറെ ഭാഗമാവുന്നതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. തൻറെ മണ്ഡലത്തിലെ മിക്കവാറും വീടുകളിൽ നിന്നും സൈനീക സേവനത്തിലുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമവീരചക്ര നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ഹിമാചൽ പ്രദേശുകാരനാണ് അദ്ദേഹം പറഞ്ഞത്. പാർലമെൻറിൽ (Parliament) നിന്നുള്ള ഇന്ത്യൻ ആർമിയുടെ സ്ഥിരം കമ്മീഷൻഡ് ആർമി ഒാഫീസർ കൂടിയാണ് അദ്ദേഹം.
ALSO READ: Covid19: രോഗ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന; 24 മണിക്കൂറിനുള്ളിൽ 22,854 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഹിമാചൽ (Himachal) പ്രദേശിലെ ഹമിർപൂരിൽ നിന്നുള്ള ലോകസഭാംഗമാണ്, കൂടാതെ ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രിയായും പ്രവർത്തിക്കുന്നു . ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമാലിന്റെ മകനാണ്. 2008 മെയ് മാസത്തിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി നടന്ന ഒരു വോട്ടെടുപ്പിൽ അദ്ദേഹം ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 14, 15, 16, 17 ലോക്‌സഭകളിൽ അംഗമായ അദ്ദേഹം നാല് തവണ എംപിയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ALSO READ: Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ