ന്യുഡൽഹി: =പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 22,854 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,85,561 ആയിട്ടുണ്ട്.
കൊറോണ മഹാമാരി (Covid Pandemic) ഒന്ന് കുറഞ്ഞതിന് ശേഷം ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിനിടയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം 18,100 പേർക്കാണ് രോഗം ഭേദമായത്.
നിലവിൽ 1,89,226 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ് (Maharashtra). കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതുപോലെ 24 മണിക്കൂറിനിടെ 126 പേരുടെ ജീവൻ കൂടി പൊലിഞ്ഞിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 1,58,189 ആയിട്ടുണ്ട്. ഇതിനിടയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിനേഷന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...