New Parliament House: പുതിയ മന്ദിരത്തിന് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും

പുതിയ മന്ദിരം പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108 മത്തെ പ്ലോട്ടിൽ 60,000 മീറ്റർ സ്‌ക്വയറിലാണ് ഉയരുന്നത്.    

Last Updated : Dec 10, 2020, 08:51 AM IST
  • ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. പ്രധാനമന്ത്രി തന്നെയാണ് ഭൂമി പൂജയും നിർവഹിക്കുന്നത്.
  • പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിൽ എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുകളുണ്ടായിരിക്കും.
  • കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലൂന്നി ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ മന്ദിരത്തിൽ സജ്ജമാക്കുന്നുണ്ട്.
New Parliament House: പുതിയ മന്ദിരത്തിന് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും

ന്യുഡൽഹി:  പുതിയ പാർലമെൻറ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.  പുതിയ മന്ദിരം പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108 മത്തെ പ്ലോട്ടിൽ 60,000 മീറ്റർ സ്‌ക്വയറിലാണ് ഉയരുന്നത്.  

എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കരുതെന്നും തറക്കല്ലിടിൽ ചടങ്ങ് മാത്രമേ ഉണ്ടാകാവൂയെന്നും സുപ്രിംകോടതി (Supreme Court) അറിയിച്ചിട്ടുണ്ട്.  പഴയ പാർലമെന്റിന് കാല സംബന്ധിയായ ചില അപര്യാപ്തതകൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പാർലമെന്റ് മന്ദിര (New Parliament Building) നിർമ്മാണത്തിൻ കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയത്.  

Also read: Supreme Court പുതിയ പാ‌ർലമെന്റ് നി‌ർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല

നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  കാരണം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.  ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) നിർവഹിക്കും. പ്രധാനമന്ത്രി തന്നെയാണ് ഭൂമി പൂജയും (Bhoomi Pooja) നിർവഹിക്കുന്നത്. 

പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിൽ എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലൂന്നി ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ (Digital interfaces) മന്ദിരത്തിൽ സജ്ജമാക്കുന്നുണ്ട്. മാത്രമല്ല പുതിയ മന്ദിരത്തിൽ വിശാലമായ ഒരു കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപിമാർക്കായി ഒരു ലോഞ്ച്, സമ്മേളനമുറികൾ, ലൈബ്രറി, ഡൈനിംഗ് ഏരിയ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കുന്നുണ്ട്. 

Also read: viral video: എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്നുവോ..? 

ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭ ചേംബറിൽ 384 അംഗങ്ങൾക്കും ഇരിപ്പിട സൗകര്യം പുതിയ പാർലമെന്റ് മന്ദിരത്തിൽ (New Parliament House) ഉണ്ടായിരിക്കും.  ഇതുകൊണ്ട് ഭാവിയിൽ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായാലും പ്രശ്നം ഉണ്ടാവില്ല.   പദ്ധതി 2022 ൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മന്ദിരത്തിന്റെ ചെലവ് 971 കോടി രൂപയാണ്.  എന്തായാലും നിർമ്മാണം തുടങ്ങുന്നത് സുപ്രീം കോടതയുടെ അനുമതി കിട്ടിയതിന് ശേഷമായിരിക്കും. 

Trending News