ന്യൂഡെല്‍ഹി:പുല്‍വാമ ഭീകരാക്രമണ ത്തില്‍ ഗൂഡാലോചന കേസില്‍ അറെസ്റ്റ്‌ ചെയ്ത യൂസഫ്‌ ചോപ്പന് ജാമ്യം ലഭിച്ചെന്ന വാര്‍ത്തകളെ നിഷേധിച്ച് എന്‍ഐഎ രംഗത്ത്,


COMMERCIAL BREAK
SCROLL TO CONTINUE READING

പുല്‍വാമ ഭീകരാക്രമണ കേസിലെ ഗൂഡാലോചനയുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്ത യൂസഫ്‌ ചോപ്പന് ഡല്‍ഹി പ്രത്യേക കോടതി ജാമ്യം അനുവദിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.ഈ റിപ്പോര്‍ട്ടകളുടെ പശ്ചാത്തലത്തിലാണ് എന്‍ഐഎ വിശദീകരണവുമായി രംഗത്ത് വന്നത്.ചോപ്പനെ അറെസ്റ്റ്‌ ചെയ്തത് പുല്‍വാമ ഭീകരാക്രമണകേസിലല്ലെന്ന് എന്‍ഐഎ  വിശദീകരിച്ചു.


ഭീകരാക്രമണ കേസില്‍ അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി നിശ്ചിത സമയപരിധിക്കകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ചോപ്പന് കോടതി ജാമ്യം അനുവദിച്ചത്.കുറ്റാരോപിതന്‍ 180 ദിവസത്തോളമായി കസ്റ്റഡിയിലാണെന്നും ഈ കാലയളവില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും ചോപ്പനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കിത് കര്‍ണ കോടതിയില്‍ ചൂണ്ടിക്കാട്ടി.


50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കാന്‍ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂസഫ്‌ ചോപ്പന് ജാമ്യം ലഭിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ എന്‍ഐഎ ക്ക് വീഴ്ചയുണ്ടായി എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് എന്‍ഐഎ കാര്യങ്ങള്‍ വ്യക്തമാക്കി വിശദീകരണവുമായി രംഗത്ത് വന്നത്.