ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബാലാകോട്ടില്‍ 2019 ഫെബ്രുവരി 26ന് ഇന്ത്യൻ എയർഫോഴ്സ് നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. അഘ ഹിലാലി എന്ന പാകിസ്താന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ഇൗ ആക്രമണത്തിൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READപ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: പൈലറ്റിനെ പിരിച്ചു വിട്ടു


കശ്മീരിലെ പുല്‍വാമയില്‍ CRPF വാഹന വ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ കാർ ബോബ് സ്ഫോടനത്തിന് മറുപടി എന്ന നിലയിലാണ് വ്യോമസേന ബാലാകോട്ടിൽ ആക്രമണം നടത്തിയത്.എന്നാല്‍, ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു Pakisthan നിലപാട്. 40 സി.ആർ.പി.എഫ് ജവാൻമാരാണ് അന്നത്തെ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ കേന്ദ്രമാക്കിയ ഭീകരസംഘടനയായ ജയ്-ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലോകം ഒന്നാകെ ഇൗ സ്ഫോടനത്തിനെ പാകിസ്ഥാനെതിരെ രം​ഗത്ത് വന്നിരുന്നു.


ALSO READഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനീകൻ പിടിയിൽ


ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പാക് ഉര്‍ദു ചാനലിലെ സംവാദത്തിനിടെയാണ് ഉദ്യോഗസ്ഥന്‍ ഭീകരര്‍ കൊല്ലപ്പെട്ട കാര്യം സമ്മതിച്ചത്. Balakot ഭീകരരുടെ പരിശീലന കേന്ദ്രത്തിലായിരുന്നു ഇൗ ആക്രമണം. വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷമാണ് വനമേഖലാ പ്രദേശത്തുണ്ടായിരുന്ന ജെയ്‌ഷെ ഭീകരരുടെ ഏറ്റവും വലിയ ക്യാംപില്‍ ഇന്ത്യ ആക്രമണം നടത്തിയത്. തീവ്രവാദി തലവന്‍ മൗലാനാ മസൂദ് അസറിന്റെ ഭാര്യ സഹോദരനായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള പരിശീലന ക്യാംപുകളാണ് ഇന്ത്യ പൂര്‍ണമായി തകര്‍ത്തത്. 


മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ India ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്നത്തെ പ്രാഥമിക റിപ്പോര്‍ട്ട്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക