പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: പൈലറ്റിനെ പിരിച്ചു വിട്ടു

പിന്നീട് പൈലറ്റ് പരസ്യമായി മാപ്പ് പറയുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 9, 2021, 08:17 PM IST
  • കഴിഞ്ഞ ദിവസമാണ് ഇയാൾ ട്വിറ്ററിൽ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്തത്
  • ട്വീറ്റുകൾ വളരെ വേഗത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
  • നിയമങ്ങളുടെ ലംഘനം കമ്പനിയ്ക്ക് പൊറുക്കാൻ കഴിയില്ലെന്നും ഗോ എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: പൈലറ്റിനെ പിരിച്ചു വിട്ടു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പൈലറ്റിനെ പിരിച്ചു വിട്ടു. ​ഗോ.എയർ വിമാന കമ്പനിയിലെ മുതിർന്ന പൈലറ്റിനെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്നാണ് പൈലറ്റിനെതിരെ നടപടി സ്വീകരിച്ചതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ALSO READ:കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു വീണു.

കഴിഞ്ഞ ദിവസമാണ് ഇയാൾ ട്വിറ്ററിൽ പ്രധാനമന്ത്രിയെ(Narendra Modi) അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റുകൾ പങ്കുവെച്ചത്. ട്വീറ്റുകൾ വളരെ വേഗത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന് പിന്നാലെ നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് പൈലറ്റിനെ പിരിച്ച് വിടാൻ ഗോ എയർ തീരുമാനിച്ചത്.കമ്പനിയുടെ നയങ്ങളും,നിയമങ്ങളും എല്ലാ ജീവനക്കാരും കർശനമായി പാലിക്കണമെന്നും, നിയമങ്ങളുടെ ലംഘനം കമ്പനിയ്ക്ക് പൊറുക്കാൻ കഴിയില്ലെന്നും ഗോ എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ALSO READviral video: മാർഗഴിയഴകിൽ നവ നായികമാർ..!

വ്യക്തികളുടെയോ, ജീവനക്കാരുടെയോ അഭിപ്രായം കമ്പനിയുടെ അഭിപ്രായമല്ല. അതിനാൽ അടിയന്തിരമായി Pilot നെപിരിച്ചുവിടുന്നുവെന്നും ഗോ എയർ പ്രസ്താവനയിൽ വ്യക്തമാക്കി.അതേസമയം പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പൈലറ്റ് പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News