ന്യൂഡല്‍ഹി: വിദേശ നിക്ഷേപ നയത്തില്‍ വന്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍.പ്രതിരോധ, വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കൂടുതല്‍ ഉദാരവത്ക്കരണ നയങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സൂചനയാണ് ലഭ്യമാകുന്നത്.ഈ മാറ്റത്തോടെ സര്‍ക്കാറിന്‍റെ കീഴിള്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇനി നുറുശതമാനം നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് കഴിയും. കൂടാതെ, പുതിയ നയപ്രകാരം ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശ കമ്പനികള്‍ക്ക് 74 ശതമാനം നിക്ഷേപം നടത്താം. ഇതിനു പുറമേ, വ്യോമയാനം, വ്യാപാരം, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യോല്‍പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലും ഇ കൊമോഴ്‌സിനും അനുമതിയുണ്ട്. സംപ്രേക്ഷണ മേഖലയിലും നൂറുശതമാനം വിദേശനിക്ഷേപം നടത്താം. 


വിദേശ നിക്ഷേപ വരുമാനം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന 40 ബില്ല്യണ്‍ ഡോളറിലെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയത്. നേരത്തെ നിക്ഷേപ പദ്ധതികളില്‍ രഘുറാം രാജന്‍ സ്വീകരിച്ച് നയങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയിരുന്നത്.