കൊല്‍ക്കത്ത: വിവാദ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയാറുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്‍റെ ഏറ്റവും പുതിയ പ്രകടനം വൈറലാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ വച്ച് 45 പുഷ്‌ അപ്പ് എടുക്കുന്ന ബിപ്ലവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. 


15 മിനിറ്റിനുള്ളില്‍ 150 പുഷ് അപ്പ് എടുക്കാനാകുമെന്നും എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ്‌ തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നും ബിപ്ലവ് വേദിയില്‍ പറഞ്ഞിരുന്നു. 


തുടര്‍ന്ന്, കോണ്‍ക്ലേവിന്‍റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജി൦ഗ് എഡിറ്ററുമായ രാഹുല്‍ കണ്‍വാള്‍ ബിപ്ലവിനെ പുഷ് അപ്പ് എടുക്കാനായി വെല്ലുവിളിക്കുകയായിരുന്നു.



ബിപ്ലവ് പുഷ്അപ്പ് എടുക്കുമ്പോള്‍ എണ്ണം എടുത്തത് സദസ്സിലുള്ള കാഴ്ച്ചക്കാരായിരുന്നു. ബിപ്ലവിന്‍റെ പുഷ്അപ്പ് അവസാനിപ്പിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് അനുമോദിക്കുകയും ചെയ്തു.


ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കും ബിപ്ലബിന്‍റെ അത്ര കരുത്ത് കാണില്ലെന്നാണ് പുഷ്അപ്പ് വീഡിയോ തരംഗമായതോടെ സാമൂഹ്യമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. 


നേരത്തെ, കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ഡിന്‍റെ ഫിറ്റ്നസ് ചാലഞ്ചും ത്രിപുര മുഖ്യന്‍ ഏറ്റെടുത്തിരുന്നു.