Varanasi: പക്ഷി ഇടിച്ചതിനെ തുടർന്ന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി  ആദിത്യനാഥിന്‍റെ  ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം.

 

വാരണാസിയില്‍നിന്നും ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്നു  ഹെലികോപ്റ്റർ.  പക്ഷി ഇടിച്ചതോടെ ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതായി  ജില്ലാ മജിസ്‌ട്രേറ്റ് കൗശൽരാജ് ശർമ പറഞ്ഞു. 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, ക്രമസമാധാനം എന്നിവ അവലോകനം ചെയ്യാനായി രണ്ടു ദിവസത്തെ  സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി  യോഗി. ശനിയാഴ്ച വാരണാസിയിൽ എത്തിയ മുഖ്യമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും  നടത്തിയിരുന്നു.  

 


 

ലാൻഡിംഗിന് ശേഷം, റോഡ് മാർഗം എൽബിഎസ്ഐ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട  മുഖ്യമന്ത്രി .

പിന്നീട് സംസ്ഥാന വിമാനത്തിൽ ലഖ്‌നൗവിലേക്ക് പുറപ്പെട്ടു. ഹെലികോപ്റ്ററിന്‍റെ സാങ്കേതിക പരിശോധന നടന്നുവരികയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.