ഷില്ലോങ്ങ്: നരേന്ദ്ര മോദി അടുത്ത വിദേശ പര്യടനത്തിന് പോയി തിരികെ വരുമ്പോള്‍ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഒപ്പം കൊണ്ടുവരണമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

മേഘാലയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രധാനമന്ത്രിയോട് താന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


2014ലെ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലും ബിജെപിയിലും വിശ്വാസം ഉണ്ടായിരുന്നു. കാരണം, അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ജനങ്ങള്‍ വിശ്വസിച്ചത്. 


മോദി തങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അവര്‍ വിശ്വസിച്ചു. തങ്ങളുടെ വിളകള്‍ക്ക് വില നല്‍കി, കഠിനാധ്വാനത്തിന് ഫലം ഉണ്ടാകുമെന്ന് കര്‍ഷകര്‍ വിശ്വസിച്ചു. തങ്ങള്‍ക്ക് ഭൂമിയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ആദിവാസികള്‍ വിശ്വസിച്ചു. 


പക്ഷേ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുകയാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


വിജയ് മല്യയും, നീരവ് മോദിയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടതിലൂടെ മോദി  സര്‍ക്കാര്‍ അഴിമതിയെ ഇല്ലാതാക്കുകയല്ല, അതില്‍ പങ്കാളികളാവുകയാണെന്ന് ജനങ്ങള്‍ക്ക്‌ മനസ്സിലായി തുടങ്ങിയെന്നും രാഹുല്‍ വിമര്‍ശിച്ചു.