ന്യൂഡൽഹി: 2018 ലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 28ന് സര്‍വ്വകക്ഷി യോഗം വിളിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിന്‍റെ  ഇരുസഭകളുടേയും നടപടികൾ സുഗമമായി നടത്താൻ പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടും.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു പ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പസ്സാക്കേണ്ടതുണ്ട്. മുത്തലാക്ക്, എഫ്. ആര്‍.ഡി.ഐ ബില്ലുകളാണ് അവ.  


ബജറ്റ് സെഷൻ രണ്ടു ഭാഗങ്ങളായാണ് നടത്തപ്പെടുക. പാർലമെന്റിന്‍റെ ആദ്യ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കും. ഫെബ്രുവരി 9ന് ആദ്യ ബജറ്റ് സമ്മേളനം സമാപിക്കും. രണ്ടാം സമ്മേളനം 23 ദിവസങ്ങള്‍ക്ക് ശേഷം മാർച്ച് 5 മുതൽ ഏപ്രിൽ 6 വരെ നടക്കുമെന്ന് പാർലമെൻററി കാര്യ മന്ത്രി അനന്ത്കുമാർ പറഞ്ഞു.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന അവസാനത്തെ ബജറ്റായിരിക്കും ഇത്. കൂടാതെ ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുള്ള ആദ്യ ബജറ്റെന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. 


ജനുവരി 29 ന് രാഷ്ട്രപതി രാമനാഥ് കോവിന്ദ് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൂടാതെ സാമ്പത്തിക സർ​വേ​യും അന്നുതന്നെ അവതരിപ്പിക്കും. 
 
2018 ലെ ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കും.