ന്യൂഡല്‍ഹി: വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ച കൊണ്ടുള്ള കത്ത് കേന്ദ്ര ഐ.ടി വകുപ്പ് വാട്‌സ്‌ആപ്പ് സി.ഇ.ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം.ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്ട്‌സ്‌ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃക കമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നും പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി


 


വാട്സ്‌ആപ്പിന്റെ(whatsapp) ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ആപ്പില്‍ ഏകപക്ഷീയമായ നയമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റം പിന്‍വലിക്കണം.


കമ്ബനി ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പരമാധികാരത്തിലും തെരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച്‌ ആശങ്കയുണര്‍ത്തുന്നതാണ്. ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുനതുമാണ്. അതിനാല്‍ പുതിയ നയം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ (Central Goverment)അറിയിച്ചു.


 


ALSO READ: കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ


 


അതിനിടയില്തിൽ പുതിയ സ്വകാര്യത നയം അവലോകനം ചെയ്യാനും അംഗീകരിക്കാനും നിശ്ചയിച്ചിരുന്ന തീയതി നീട്ടുകയാണെന്ന് വാട്ട്‌സ്‌ആപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 8-ന് പുതിയ നയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൌണ്ട് സസ്‌പെന്‍ഡ് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന വ്യവസ്ഥ പിന്‍വലിച്ചു. വാട്ട്‌സ്‌ആപ്പില്‍ എങ്ങനെയാണ് സ്വകാര്യതയും സുരക്ഷയും പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ച്‌ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ വരും ദിവസങ്ങളില്‍ കമ്പനി കൂടുതല്‍ ഇടപെടലുകള്‍ നടത്തും. അതിന് ശേഷം മെയ് 15-ന് പുതിയ ബിസിനസ്സ് ഓപ്ഷനുകള്‍ ലഭ്യമാകുന്നതിന് മുമ്ബ് വാട്ട്‌സ്‌ആപ്പ് ക്രമേണ നയ അവലോകനത്തിനായി ഉപയോക്താക്കളെ സമീപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.