ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ
അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിലേയ്ക്ക് നടന്നടുത്ത ആദ്യ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. രണ്ടു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടമാണ് ഇന്ന് നടക്കുക.
റായ്പുര്‍: അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിലേയ്ക്ക് നടന്നടുത്ത ആദ്യ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. രണ്ടു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടമാണ് ഇന്ന് നടക്കുക.
കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളാണ് ഇവ.
53 ബൂത്തുകളില്‍ വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ്റ്റുകള്‍ ശക്തമായി രംഗത്തുണ്ട്. രണ്ടാഴ്ചയ്ക്കിടെ സൈനികരുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്.
മാവോയി്സ്റ്റുകല് തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 12 ഹെലികോപ്റ്ററുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്നന്ദ്ഗാവിലാണു രമണ്‍ സിംഗ് മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനന്തരവള്‍ കരുണാ ശുക്ലയാണു രാജ്നന്ദ്ഗാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ 12 എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്.
ആദ്യഘട്ടത്തിലെ 18 സീറ്റില്‍ പന്ത്രണ്ടിലും 2013ല്‍ ബിജെപി തോറ്റിരുന്നു. ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി, അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, നിര്ണായശക്തിയായ അജിത് ജോഗി--മായാവതി സഖ്യം എന്നിവരാണ് മത്സരരംഗത്തുള്ളത്.
90 നിയമസഭാ സീറ്റുകളാണ് ഛത്തീസ്ഗഢില്‍ ഉള്ളത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 20ന് നടക്കും. 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.