ഉത്തരാഖണ്ഡ്:  സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി. 250 പേർക്ക് പരുക്കു പറ്റിയതായും റിപ്പോർട്ട്. ഹല്‍ദ്വാനിയില്‍ ആണ് സംഘർഷം ഉണ്ടായത്. കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡിൽ ഏതാനും ദിവസങ്ങളായി കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. ഈ മാസം ഒന്നിന് മുമ്പായി ഒഴിയണമെന്നായിരുന്നു നോട്ടീസ് നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്രസ പൊളിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് മത, രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ മുഖവിലയ്ക്കെടുത്തില്ല. ഇന്നലെ വിശ്വാസികൾ നിസ്‌കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം ബന്ധപ്പെട്ടവർ ബുള്‍ഡോസറുമായെത്തി തകര്‍ക്കുകയായിരുന്നു. പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായതായും  ട്രാന്‍സ് ഫോമറിനും നിരവധി വാഹനങ്ങള്‍ക്കും പ്രതിഷേധക്കാർ തീയിടുകയും ചെയ്തു.


ALSO READ: കേന്ദ്ര സർക്കാരിനെതിരെ കേരളത്തിന്റെ സമരം- ചിത്രങ്ങൾ


പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുമുണ്ടായി. സംഘർഷം രൂക്ഷമായതിന് പിന്നാലെ ജില്ലാ മജിസ്ട്രേറ്റ് സംഭവസ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചതായും മദ്രസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപല്‍ കമീഷണര്‍ പങ്കജ് ഉപാധ്യായ പ്രതികരിച്ചു. ആളുകളെ അമുനയിപ്പിക്കാനും പിരിച്ചുവിടുന്നതിനുമായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.