കൊറോണക്കാലത്തും ബിഹാറിൽ തിരഞ്ഞെടുപ്പ് ചൂട് കത്തിപ്പടരുകയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിക്കുന്നത്. ലോക്ക്ഡൌൺ കാലത്ത് നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ സഹായിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ ആരോപണത്തിനെതിരെ ശക്തമായി മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

'രാജ്യത്ത് ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ട് ഈ സമയത്ത് പുറന്നിറങ്ങാൻ പാടില്ല എന്നുള്ളത് കർശന നിയമമാണ്, എന്നാലും എല്ലാ കാര്യങ്ങളും വ്യക്തമായി നിർവഹിക്കുന്നുണ്ട് ' നിതീഷ് കുമാർ ട്വീറ്റ് ചെയ്തു.



നിതീഷ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് നിരവധി പോസ്റ്ററുകൾ ബീഹാറിൽ ഉയർന്നിരുന്നു. "നിതീഷ് കുമാർ(Nitish Kumar) സർക്കാർ സർവീസുകൾ തങ്ങളുടെ പാർട്ടി നേതാക്കളുമായി വീഡിയോ കോൺഫെറെൻസിങ് നടത്താനായി ഉപയോഗിക്കുന്നു എന്നാൽ ജനങ്ങളുമായി സമ്പർക്കത്തിലേർക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. 84 ദിവസമായി താങ്കൾ നിങ്ങൾ വീട്ടിന് പുറത്തിറങ്ങിയിട്ട്. ഭയമാണെങ്കിൽ നിങ്ങൾക്ക് മുന്നിൽ ഞാൻ നടക്കാം ഇനിയെങ്കിലും പുറത്തിറങ്ങു" തേജസ്വി യാദവ്(Tejashwi Yadav) ട്വീറ്റ് ചെയ്തു.



ഇതിനിടെ ബിഹാറിൽ അമിത് ഷാ വെർച്വൽ റാലി നടത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനാണിതെന്ന് അമിത് ഷാ(Amit Shah) വ്യക്തമാക്കി. ബിഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.