ന്യൂഡല്‍ഹി:  നിലവില്‍ കോവിഡ് വ്യാപനം  അതി തീവ്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്.  90,000ന്  മുകളിലാണ് ദിനംപ്രതി വൈറസ് ബാധ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം,  കോവിഡ്  (COVID-19) വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍  ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.  ബി ബി സി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


മുംബൈയിലാണ് ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നത്. രാജ്യത്ത് ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇവിടെയാണ്‌. 


മുംബൈയിലെ ഒരു ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമായി വന്നതിനേത്തുടര്‍ന്ന് 10ലേറെ ഡീലര്‍മാരെയും അതിലേറെ ആശുപത്രികളെയും ബന്ധപ്പെട്ടിട്ടും ഓക്‌സിജന്‍ ലഭിച്ചില്ല.  ഒടുവില്‍ 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരാശുപത്രിയില്‍ നിന്ന് 30 സിലണ്ടറുകള്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ വലിയ ഓക്‌സിജന്‍ സിലണ്ടറുകളും. പിന്നാലെ എത്തി അടുത്ത പ്രശ്‌നം. അത് എത്തിക്കാനുള്ള വാഹനം ലഭിച്ചില്ല. പിന്നീട് ആശുപത്രിയിലെ ആംബുലന്‍സ് അഞ്ചുതവണയായി ഈ 30 സിലണ്ടറുകള്‍ ആവശ്യക്കാരന്‍റെ അടുത്തെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 


ആകെ ഉത്പാദനത്തിന്‍റെ  പകുതിയിലേറെ ഓക്‌സിജനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.  


 അതേസമയം, ഓക്​സിജന്‍ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന്   4  കോവിഡ്​ രോഗികള്‍  മരണപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.  മധ്യ പ്രദേശിലെ ഒരു  സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.  


Also read: ഓക്​സിജന്‍ ക്ഷാമം; 4 കോവിഡ്​ രോഗികള്‍ക്ക് ദാരുണാന്ത്യം


രാജ്യത്ത്  lockdown ഇളവുകള്‍ കൂടുതല്‍ പ്രഖ്യാപിച്ചതോടെ  കോവിഡ്  ബാധിതരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്.   ഏപ്രില്‍ലില്‍ 750 ടണ്‍ ഓക്‌സിജനാണ് വേണ്ടി വന്നിരുന്നത് എങ്കില്‍ സെപ്റ്റംബറില്‍ ഇത് 2,700 ആയി. ഇനിയും ഈ കണക്കും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.  


Also read: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക്‌...!! രോഗമുക്തി നിരക്ക് 78%


അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉടന്‍ തന്നെ 50 ലക്ഷം കടക്കും. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന  കോവിഡ് ബാധിതരുടെ എണ്ണം  90,000ല്‍  അധികമാണ്. അതേസമയം, പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്  ഇന്ത്യയിലെ രോഗമുക്തി നിരക്ക്. മറ്റ്  രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍  78% ആണ്  ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 


ഇന്ത്യയില്‍ ഇതുവരെ 4.93 മില്ല്യണ്‍ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ര്‍ 38.6   ലക്ഷ൦ പേര്‍ രോഗമുക്തി നേടി.