ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് (COVID-19) ബാധിതരുടെ 50 ലക്ഷത്തോടടുക്കുന്നു....
തുടര്‍ച്ചയായി കഴിഞ്ഞ അഞ്ചാംദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 90,000ല്‍ അധികമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 93,215 രോഗികളും 1,140 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 16 ദിവസമായി ആയിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
24 മണിക്കൂറില്‍ 77,512 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 78% ആണ് . ആകെ രോഗമുക്തര്‍ 37.80 ലക്ഷമാണ് .
നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 9,86,598 പേരാണ്. ഇതില്‍ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, യുപി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് . കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നില്‍. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 36 ശതമാനവും മഹാരാഷ്ട്രയിലാണ് (416).
അതേസമയം, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക് കുതിയ്ക്കുകയാണ്.
29,415,168 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍. 931,934 പേര്‍ക്ക് ജീവന് നഷ്ടമായെന്നും 21,260,789 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Also read: സംസ്ഥാനത്ത് 2540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 2110 പേർ രോഗമുക്തർ
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിന്, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കില്‍ ആദ്യ 10ല്‍ നില്‍ക്കുന്നത്. രോഗബാധിതരുടെ എണ്ണം അമേരിക്ക-6,745,613, ഇന്ത്യ-4,926,914, ബ്രസീല്‍-4,345,610, റഷ്യ-1,068,320, പെറു-733,860, കൊളംബിയ-721,892, മെക്സിക്കോ-668,381, ദക്ഷിണാഫ്രിക്ക-650,749, സ്പെയിന്-593,730, അര്‍ജന്റീന-555,537.
മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക-198,897, ഇന്ത്യ-80,808, ബ്രസീല്‍-132,006, റഷ്യ-18,635 , പെറു-30,812, കൊളംബിയ-23,123, മെക്സിക്കോ-70,821, ദക്ഷിണാഫ്രിക്ക-15,499, സ്പെയിന്-29,848, അര്‍ജന്റീന-11,412.