ഭോപ്പാല്‍: ഓക്സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന് 4 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം...
മധ്യ പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്. ദേവാസ് ജില്ലയിലെ അമാല്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം.
ഏഴുമണിക്കൂറോളം രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ വലഞ്ഞതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ അവസ്ഥ ഗുരുതര മായതോടെ അവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നാലുപേരും മരിയ്ക്കുകയായിരുന്നു.
ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്സിജന്‍ ലഭിക്കാതെയാണ് ഇവര്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
സംഭവം അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക് 400 ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു.