ഇന്ന് ദീപാവലി... ദീപങ്ങളുടെ ഉത്സവമായ  ദീപാവലി  തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമായാണ് ആഘോഷിക്കപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ  മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്.  


ഹിന്ദു, ജൈന, സിഖ് മതവിശ്വാസികലാണ് മുഖ്യമായും ദീപാവലി  (Deepawali) ആഘോഷിക്കുന്നത്.   
 
ഈ ഉത്സവം  ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ നിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.  ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്‍റെ  ആഘോഷം. 
ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതും ഈ ദിവസമാണ്.


അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷങ്ങള്‍.   ധൻതേരസ്, നരക ചതുർദശി,  ലക്ഷ്മി പൂജ,  ബലി പ്രതിപദ,  ഭാതൃദ്വിതീയ. 


ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് അമാവാസി. അന്നാണ് പ്രധാന ആഘോഷമായ ലക്ഷ്മി പൂജ നടക്കുന്നത്.  ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.


Also read: ഈ രാശിക്കാരുടെ സന്തോഷവും ഭാഗ്യവും ദീപാവലി മുതൽ തെളിയും


അതേസമയം, ഇത്തവണ കോവിഡ്  (COVID-19) വ്യപനത്തിന്‍റെ പശ്ചാത്തലത്തില്‍  രാജ്യത്താകമാനം  വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  ഇത്തവണ വീടുകളിൽ തന്നെയാണ് ആഘോഷം. ദീപക്കാഴ്ചകളും പ്രത്യേക പൂജകളും വീടുകളിലേക്ക് ചുരുക്കി. വായു മലിനീകരണം കണക്കിലെടുത്ത് മിക്ക സംസ്ഥാനങ്ങളും പടക്കങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്...


സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ഏറെ  ഏറെ കരുതലോടെയാവാം ഇത്തവണത്തെ ദീപാവലി ആഘോഷങ്ങള്‍....


Zee Hindustan ഏവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകള്‍ നേരുന്നു.....