ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്നാണ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി യുടെ 94ാം ജന്മദിനമാണ് ഇന്ന്. 2002 ല്‍ വാജ്‌പേയിയാണ് ഇതിന് തറക്കല്ലിട്ടത്.



മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്.


4.94 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്നും 32 മീറ്ററാണ് ഉയരം. അരുണാചല്‍ പ്രദേശിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവുമെന്നത് പാലത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 5,900 കോടി രൂപയാണ് പാലത്തിന്‍റെ നിര്‍മ്മാണ ചിലവ്.