New Delhi: ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാള്‍  കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തിറങ്ങിയതിനെ  പരിഹസിച്ച്  ബിജെപി നേതാവും എംപിയുമായ  ഗൗതം ഗംഭീര്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബില്‍  അധികാരം ലക്ഷ്യമിട്ടാണ് കെജ്‌രിവാള്‍ കാര്‍ഷിക സമരത്തെ പിന്തുണക്കുന്നതെന്ന് BJP നേതാവ്  ഗൗതം ഗംഭീര്‍   (Gautam Gambhir) ആരോപിച്ചു.


ഡല്‍ഹി  മുഖ്യമന്ത്രി  (Delhi CM) അരവിന്ദ് കെജ്‌രിവാള്‍  (Arvind  Kejriwal) രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും പഞ്ചാബില്‍  അധികാരം ലക്ഷ്യമിട്ടാണ് കാര്‍ഷിക സമരത്തെ പിന്തുക്കുന്നതെന്നും  ഗൗതം ഗംഭീര്‍ ആരോപിച്ചു.  ട്വീറ്റിലൂടെയായിരുന്നു  ഗൗതം ഗംഭീരിന്‍റെ പ്രതികരണം.


ഭാരത് ബന്ദിനെ പിന്തുണച്ച്‌  അരവിന്ദ് കെജ്‍രിവാള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കാനിരുന്ന അരവിന്ദ് കെജ്‍രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.  കെജ്‌രിവാള്‍ വീട്ടുതടങ്കലിലായെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗൗതം ഗംഭീരിന്‍റെ ട്വീറ്റ്.  കെജ്‌രിവാളിനു മാത്രമേ സ്വയം വീട്ടില്‍ അടച്ചിരുന്ന് 'വീട്ടുതടങ്കലില്‍' ആണെന്ന് ഒച്ചവയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗംഭീര്‍ ആരോപിച്ചു.


Also read: Arvind Kejriwal വീട്ടുതടങ്കിലെന്ന് AAP; അല്ലെന്ന് Delhi Police


ആം ആദ്മി പാര്‍ട്ടിയും വിട്ടില്ല.  ഗൗതം ഗംഭീറിന്‍റെ പ്രതികരണത്തെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടിയുമെത്തി. മാലിദ്വീപിൽ നിന്നാണോ ട്വീറ്റ് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ കമന്റ്. അതിനുകാരണമുണ്ട്.  ജോലിത്തിരക്കുകള്‍ ഒഴിവാക്കി കുടുംബത്തോടൊപ്പം  മാലിദ്വീപിൽ അവധിക്കാലം ചിലവഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ ഗൗതം ഗംഭീര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.