Farmers Riot: Delhi കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ മരിച്ചു. Delhi ITO യിൽ ട്രാക്ടർ മറിഞ്ഞ് റോഡിൽ തലയടിച്ച് വീണാണ് മരിച്ചത്. എന്നാൽ മരണ കാരണം പൊലീസ് വെടി ഉതർത്തിതിനെ തു‌ടർന്ന് ഓടിച്ചിരുന്ന ട്രാക്ടറിന്റെ ബാലൻസ് നഷ്ടപ്പെട്ടാണെന്ന് മരിച്ചയാളുടെ സഹോദര​ൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. Delhi ITO യിൽ  പ്രക്ഷോഭം കനത്തതോടെ സമരാനുകൂലികൾ ട്രാക്ടർ ഉപയോ​ഗിച്ച് ഭീകരന്തരീഷം സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഈ സമയങ്ങളിൽ പൊലീസ് വെടി ഉതിർത്തിരുന്നു. എന്നാൽ മരിച്ചയാൾ ന​ഗരത്തിൽ ട്രാക്ടറുമായി പൊലീസിന് നേർക്കെ എത്തി ഭീകരന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ ഓടിക്കുന്നതിന്റെ ബാലൻസ് തെറ്റി മറിഞ്ഞ് വീഴുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.


ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്


ഡൽഹി അതിർത്തിയായ സിങ്കു ത്രിക്രി പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്ഥാന ന​ഗര മധ്യത്തിൽ എത്തിയതിനെ തുടർന്നാണ് പ്രക്ഷോഭത്തിന് വഴിവെച്ചത്. സിങ്കുവിൽ നിന്നുള്ള കർഷക‌ർ കർണാലിൽ ഏറ്റുമുട്ടിയപ്പോൾ ക‌ർഷകർ പിരിഞ്ഞ് പോകുകയായിരുന്നു. എന്നാൽ അതേസമയം മറ്റ് രണ്ട് അതിർത്തികളിൽ നിന്നെത്തിയ കർഷകർ ഡൽഹി (New Delhi) ന​ഗരത്തിന്റെ മധ്യഭാ​ഗത്ത് എത്തുകയായിരുന്നു. 


എന്നാൽ പ്രകോപിതാരായ കർഷകർ (Farmers) ട്രാക്ടർ ഉപയോ​ഗിച്ച് വീണ്ടും തിരിച്ചടിക്കുകയായിരുന്നു. ട്രാക്ടറുകൾ ഉപയോ​ഗിച്ച് ഭയനാകമായ സന്ദർഭങ്ങൾ സ‍ൃഷ്ടിച്ച് ഐടിഒ കീഴ്ടക്കുകയായിരുന്നു കർഷകർ. അതേസമയം അവിടെ നിന്ന് തുടർന്ന മാർച്ച് ചെങ്കോട്ടയിൽ  നീങ്ങുകയും ചെയ്തു.  രാജ്യതലസ്ഥാനത്ത് വൻ ഭീങ്കരന്തരീഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം നോയിഡ അതിർത്തിയിലും കർഷകരും.


ALSO READ: Tractor rally: കർഷകരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു


കർഷകരുടെ മാർച്ച് (Farmers Protest) പ്രക്ഷോഭമായത് മറ്റ് അതിർത്തികളിൽ നിന്നെത്തിയ കർഷകർ ഡൽഹിയുടെ ന​ഗരമധ്യത്തിൽ എത്തിയതിനെ തുടർന്നാണ്. എന്നാൽ പഴുത‍ടുച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയ ഡൽഹി അതിർത്തികളിൽ നിന്ന് എങ്ങനെയാണ് കർഷകർ ന​ഗരത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഐടിഒയിൽ പ്രവേശിച്ച മാർച്ചാണ് യാഥാർത്തിൽ പ്രക്ഷോഭമായി മാറിയത്. ഐടിഒയിൽ കർഷകർ എത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോ​ഗിച്ച്. തുടർന്ന് കർഷക ട്രാക്ടർ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. ഗാസിപൂരിൽ നിന്നുള്ള കർഷക സമരാനുകൂലിലകളായിരുന്നു ഡൽഹി ഐടിഒയിൽ എത്തിയത്. 


എന്നാൽ പ്രക്ഷോഭത്തിന് കാരണക്കാരായ കർഷകക സംഘടനയെ തള്ളി സയുക്ത കർഷക സംഘടനകൾ (Farmers Union). ബി.കെ.യു ഉ​ഗ്രഹാൻ, കിസാൻ മസ്ദൂ‌‍‍ർ, എന്നീ സംഘടനകളാണ് ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സമര സമിതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക