കോയമ്പത്തൂർ: Coimbatore Blast:  കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ ജി എം നഗർ, ഉക്കടം സ്വദേശികളാണ്. ഇവർക്ക് സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Coimbatore blast: കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു; ചാവേർ ആക്രമണമെന്ന് സൂചന


അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരമനുസരിച്ച് ഇവർക്ക് സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും പങ്കുണ്ടെന്നാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. സ്‌ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലുണ്ടായ സ്ഫോടനത്തിൽ കാർ പൂർണമായും കത്തി നശിച്ചു. രാത്രി 11.45 ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.  മുബിന്റെ വീട്ടിന് സമീപത്തു നിന്നും ലഭിച്ച ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് വ്യക്തമായിരുന്നു.  സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്നു സംശയം അന്വേഷണ സംഘത്തിനുണ്ട്. 


Also Read: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്! 


എൻഐഎ ചില തീവ്രവാദ കേസുകളിൽ പേരുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചോദ്യം ചെയ്ത യുവാവാണ് മരിച്ച ജമേഷ മുബിൻ എന്നതാണ് ഇത്തരമൊരു സംശയം അന്വേഷണ സംഘത്തിന് ഉണ്ടാകാൻ കാരണം.  ഇക്കാര്യം വ്യക്തമായതോടെ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിനെ തുടർന്ന് 1998 ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലായിരുന്നു പോലീസ് പരിശോധന. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെ പരിശോധനയ്‌ക്കെത്തിയ സംഘം ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തു. 


Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..! 


ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് ഈ സ്ഫോടന കേസ് അന്വേഷിക്കുന്നത്. സമബത്തവം നടന്നത് ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാർ രണ്ടായി പിളരുകയായിരുന്നു. ചെക്പോസ്റ്റിൽ പോലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ക്ഷേത്രത്തിന് സമീപം പാൽ ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തിൽ കണ്ണൻ നാലു മണിയോടെ കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാർ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കോട്ടൈമേട് സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീൽ ചെയ്യുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയുന്നതിന് വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.