Coimbatore blast: കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു; ചാവേർ ആക്രമണമെന്ന് സൂചന

Coimbatore blast: കോയമ്പത്തൂരിൽ കാർ സ്ഫോടനത്തിൽ യുവാവ് മരിച്ചത് ചാവേറാക്രമണമെന്ന് സൂചന. ടൗൺഹാളിന് സമീപമുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 09:39 AM IST
  • മരിച്ചയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ
  • കാറിൽനിന്ന് എൽപിജി സിലിണ്ടറുകളും പോലീസ് കണ്ടെടുത്തിരുന്നു
Coimbatore blast: കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു; ചാവേർ ആക്രമണമെന്ന് സൂചന

ചെന്നൈ: തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ ടൗൺഹാളിന് സമീപം കാർ പൊട്ടിത്തെറിച്ച് സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണ് മരിച്ചത്. ടൗൺഹാളിന് സമീപമുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് കാർ പൊട്ടിത്തെറിച്ചത്. സംഭവം ചാവേറാക്രമണമാണെന്നാണ് സൂചന.

മരിച്ചയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. കാറിൽനിന്ന് എൽപിജി സിലിണ്ടറുകളും പോലീസ് കണ്ടെടുത്തിരുന്നു. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ആണികളും മാർബിൾ കഷ്ണങ്ങളും ലഭിച്ചു. കാർ പൂർണമായി കത്തിനശിച്ചു. 2019ൽ ജമേഷ മുബിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. അന്ന് കേസ് എടുത്തിരുന്നില്ല.

ALSO READ: Bomb Blast Kannur: നിധിയാണെന്ന് കരുതി തുറന്നത് സ്റ്റീൽ ബോംബ്; പൊട്ടിത്തെറിയിൽ അച്ഛനും മകനും മരിച്ചു

ചെക്പോസ്റ്റിൽ പോലീസിനെ കണ്ട യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. കാർ ഡ്രൈവറാണ് മരിച്ചതെന്നും ഇയാൾ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. പൊള്ളാച്ചിക്ക് സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിൽ പോലീസ് സുരക്ഷ ശക്തമാക്കി. സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും  കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ അറിയിച്ചു. ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണോ അപകടമുണ്ടായതെന്നും പരിശോധിക്കുമെന്നു പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്ര കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News