ഐ.എസ്.ആർ.ഒയിൽ ചാരൻമാരോ? ശാസ്ത്രഞ്ജനെ വിഷം നൽകി കൊല്ലാൻ ശ്രമം
ഐ.എസ്.ആർ.ഒയുടെ അലഹബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലീക്കേഷൻ സെന്റർ ഡയറക്ടറായിരുന്നു തപൻ.
ബാംഗ്ലൂർ: ഐ.എസ്.ആർ.ഒയിലെ ശാസ്ത്രഞ്ജനെ വിഷം നൽകി കൊല്ലാൻ ശ്രമം. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് തനിക്കെതിരെ വധശ്രമം ഉണ്ടായതെന്ന് കാണിച്ചാണ് ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രഞ്ജൻ തപൻ മിശ്ര രംഗത്തെത്തിയത്. 2017 മേയ് 23-ന് ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്‌സൈഡ് തനിക്ക് ഭക്ഷണത്തിൽ കലർത്തി നല്‍കുകയായിരുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തുന്നത്. ദോശക്കും ചട്നിക്കുമൊപ്പമോ,അല്ലെങ്കിലും ലഘുഭക്ഷണത്തിനൊപ്പമോ ആകാം വിഷം ചേർത്തതെന്നും അദ്ദേഹം സംശയിക്കുന്നു. ഐ.എസ്.ആർ.ഒയുടെ അലഹബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലീക്കേഷൻ സെന്റർ ഡയറക്ടറായിരുന്ന തപൻ നിലവിൽ ഐ.എസ്.ആർ.ഒയിലെ മുതിർന്ന ഉപദേശകനായാണ് പ്രവർത്തിക്കുന്നത്.
ALSO READ: ഇന്ത്യൻ ഗെയിം റെഡി: ഫൗജിയുടെ ലോഞ്ചിങ്ങ് തീയ്യതി പുറത്തിറക്കി
രണ്ടായിരത്തോളം ശാസ്ത്രജ്ഞരുടെ സുരക്ഷിതത്വത്തിന് എത്രയും വേഗം ഐ.എസ്.ആര്‍.ഒ (ISRO) യിലെ കുറ്റക്കാരനെ കണ്ടെത്തണമെന്നും തപന്‍ മിശ്ര ആവശ്യപ്പെടുന്നു. ആഭ്യന്തരകാര്യമായതുകൊണ്ടു തന്നെയാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നത്. ഇനി വൈകിയാന്‍ ശാസ്ത്രജ്ഞരുടെ ജീവനും ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിനും അത് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക ആവശ്യത്തിനായി വികസിപ്പിക്കുന്ന ആധുനിക റെഡാര്‍ സംവിധാനത്തിന്റെ രഹസ്യം ചോര്‍ക്കലോ പദ്ധതി തന്നെ ഇല്ലാതാക്കുന്നതോ ആണ് ഇതിന് പിന്നിലെന്നു സംശയിക്കുന്നതായും മിശ്ര കൂട്ടിചേര്‍ത്തു.
വിഷബാധയ്ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്. ചാരന്മാരെ(Spy) ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. നിരവധി തവണ തനിക്കെതിരെ വിഷപാമ്പിനെ ക്വാർട്ടേഴ്സിലേക്ക് വിട്ടും അല്ലാതെയും ഒരു ഗൂഢ സംഘം തനിക്ക് പിന്നാലെ ഉണ്ടാവുമെന്ന ചിന്തയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെക്കുന്നത്.
ALSO READ: Interesting: Maggi യ്ക്ക് എങ്ങനെ ഈ പേര് ലഭിച്ചു? എങ്ങനെ ഇത്രയും ജനപ്രിയ ബ്രാൻഡ് ആയി, അറിയാം..!
ഐ.എസ്.ആര്‍.ഒയുടെ പഴയകാല ചരിത്രവും ഓര്‍മ്മപ്പെടുത്തിയാണ് ലോഗ് കെപ്റ്റ് സീക്രട്ട് എന്ന തലക്കെട്ടില്‍ മിശ്ര തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിടുന്നത്. ഇതില്‍ വിക്രം സാരാഭായിയുടെ 1971 ലെ മരണവും 1999യിലെ ഡോ.എസ് ശ്രീനിവാസന്റെ മരണവും 1994യിലെ നമ്ബിനാരായണ(Nambi Narayanan) കേസും ഉദാഹരണമായി ചൂണ്ടിക്കാട്ടികൊണ്ടാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ ഓഫീസിലെ ഡിസംബര്‍ 23 ലെയും 24 യിലെയും സി.സി.ടി.വി ദൃശ്യങ്ങല്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. 2018 നടന്ന ലാബ് പൊട്ടിത്തെറിയിലും ദുരുഹതയുണ്ടെന്നും അദ്ദേഹം സംശയിക്കുന്നതായും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈന്യത്തിന്(Indian Army) ആവശ്യമായ ഉപഗ്രഹാധിഷ്ഠിത റഡാര്‍ സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ തപന്‍ മിശ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഐ.എസ്.ആര്‍.ഒ ആഭ്യന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.ഇന്ത്യന്‍ സേനയും ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ രൂപ നല്‍കിയിരിക്കുന്നത്. ഇതിന് ഇടയില്‍ ഉയരുന്ന ആരോപണങ്ങള്‍ അതീവ ഗൗരമെന്ന അഭിപ്രായമാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ഉയര്‍ത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA